Thursday, April 25, 2024
HomeIndiaഅന്താരാഷ്‌ട്ര അതിർത്തി അടയ്‌ക്കാൻ അമിത് ഷാ നേരിട്ട് ഇടപെടണം; ആവശ്യവുമായി ചരൺജീത് സിംഗ് ഛന്നി

അന്താരാഷ്‌ട്ര അതിർത്തി അടയ്‌ക്കാൻ അമിത് ഷാ നേരിട്ട് ഇടപെടണം; ആവശ്യവുമായി ചരൺജീത് സിംഗ് ഛന്നി

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി. പഞ്ചാബിൽ ആയുധക്കടത്തും ലഹരിക്കടത്തും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര അതിർത്തി അടയ്‌ക്കാൻ അമിത് ഷാ നേരിട്ട് ഇടപെടണമെന്ന് ഛന്നി ആവശ്യപ്പെട്ടു. ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഛന്നി.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതായി ഛന്നി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്ന് പഞ്ചാബിലേക്ക് ആയുധക്കടത്തും ലഹരിക്കടത്തും വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്താരാഷ്‌ട്ര അതിർത്തി അടയ്‌ക്കാൻ അമിത് ഷാ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായാണ് ആവശ്യം ഉന്നയിച്ചത്.

കർതാർപൂർ സാഹിബ്  കൊറിഡോർ തുറക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇത് സംബന്ധിച്ച് ഉടൻ തന്നെ തീരുമാനമെടുക്കുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്. ലഖീംപൂർ ഖേരി വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതായും ഛന്നി അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ചരൺജീത് സിംഗ് ഛന്നി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular