Saturday, April 20, 2024
HomeAsiaപാകിസ്ഥാന് 70 കോടി ഡോളറിന്‍റെ സാമ്ബത്തിക സഹായവുമായി ചൈന

പാകിസ്ഥാന് 70 കോടി ഡോളറിന്‍റെ സാമ്ബത്തിക സഹായവുമായി ചൈന

ബെയ്ജിങ് : പാകിസ്ഥാന് 70 കോടി ഡോളറിന്‍റെ സാമ്ബത്തിക സഹായവുമായി ചൈന. സാമ്ബത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലായ സമയത്താണ് ധനസഹായം ലഭിച്ചത്.

ചൈനയില്‍ നിന്ന് സഹായം സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദാര്‍ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് ചൈന ഡെവലപ്മെന്‍റ് ബാങ്കില്‍ നിന്ന് പണം ലഭിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ധനസഹായം ഒരിക്കലും മറക്കില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ഇസ്ലാമാബാദില്‍ ഐഎംഎഫ് പ്രതിനിധികളുമായി ഇരുപക്ഷവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല.

അതിനുശേഷം ഇരുപക്ഷവും വെര്‍ച്വല്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് പാകിസ്ഥാന്‍റെ വിദേശനാണ്യ കരുതല്‍ ശേഖരം 290 കോടി ഡോളറിലെത്തിയിരുന്നു. ഇത് ഇപ്പോള്‍ 400 കോടി ഡോളറിനടുത്ത് ഉയര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular