Saturday, July 27, 2024
HomeIndia'ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട്'; ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ച്‌ മോദി

‘ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട്’; ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ച്‌ മോദി

ബെംഗളൂരു : ‘ഗാന്ധി’ കുടുംബത്തെ ലക്ഷ്യം വെച്ച്‌ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ‘ഖര്‍ഗെയോട് എനിക്ക് ബഹുമാനമുണ്ട്, പ്ലീനറി സമ്മേളനത്തിനിടെ കൊടും വെയിലത്ത് ഖര്‍ഗെ നില്‍ക്കുന്നത് ഞാന്‍ കണ്ടു, കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തതെന്നും’ മോദി പറഞ്ഞു. കോണ്‍ഗ്രസിലെ പഴയ പിളര്‍പ്പ് ചൂണ്ടിക്കാട്ടിയും മോദി വിമര്‍ശനം ഉന്നയിച്ചു.

എസ് നിജലിംഗപ്പയെയും വീരേന്ദ്രപാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കര്‍ണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.

RELATED ARTICLES

STORIES

Most Popular