Saturday, April 20, 2024
HomeEditorialപെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ഇമ്രാൻ ഖാനെ അഭിനന്ദിക്കണമെന്ന് മലാല ;

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ഇമ്രാൻ ഖാനെ അഭിനന്ദിക്കണമെന്ന് മലാല ;

ഇസ്ലാമാബാദ് : പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഭിനന്ദിക്കണമെന്ന് മലാല യൂസഫ് സായ് . സ്ത്രീകൾ വിദ്യാഭ്യാസം നേടരുത് എന്ന ആശയം ഇസ്ലാമികമല്ല. എന്നാൽ താലിബാൻ ഇത് നിഷേധിക്കുന്നു . ആ നിലയ്‌ക്ക് പാകിസ്താനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ഇമ്രാൻ ഖാനെ അഭിനന്ദിക്കണമെന്നാണ് മലാലയുടെ ട്വീറ്റ്.

ബിബിസിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിരോധിച്ചതിനെ ഇമ്രാൻ ഖാൻ ‘അനിസ്ലാമികം’ എന്ന് വിശേഷിപ്പിച്ചിരുന്നു . “അവർ (താലിബാൻ) സ്ത്രീകളെ സ്കൂളുകളിൽ പോകാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നു. സ്ത്രീകൾ വിദ്യാഭ്യാസം നേടരുത് എന്ന ആശയം ഇസ്ലാമികമല്ല. അതിന് മതവുമായി യാതൊരു ബന്ധവുമില്ല. ” എന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന . ഇതിനെയാണ് മലാല പുകഴ്‌ത്തി പറഞ്ഞിരിക്കുന്നത് .

അതേ സമയം താലിബാൻ അനുകൂലിയായ ഇമ്രാനെ അഭിനന്ദിച്ച മലാലയ്‌ക്കെതിരെ അഫ്ഗാനികൾ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട് . മലാല ഒരു അഫ്ഗാൻ വനിതയല്ല, മറിച്ച് പാകിസ്താനിയാണ്. അഫ്ഗാനികൾക്കുവേണ്ടി സംസാരിക്കുന്നതും താലിബാൻ അനുകൂലികൾക്ക് നന്ദി പറയുന്നതും നിർത്തണമെന്നാണ് അഫ്ഗാനികൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത് .

തികഞ്ഞ കപടഭക്തിയാണ് മലാല കാട്ടുന്നതെന്നും , താലിബാൻ പ്രഖ്യാപിച്ച “വിശുദ്ധ യുദ്ധം” ന്യായമാണെന്ന് പ്രശംസിക്കുകയാണ് മലാല ചെയ്യുന്നതെന്നും ചിലർ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് . നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് ഇസ്ലാമിൽ എപ്പോൾ മുതൽ ന്യായീകരിക്കപ്പെട്ടു? ട്വീറ്റിൽ അസംബന്ധങ്ങൾ എഴുതുന്നതിനേക്കാൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അവർ ഓർമ്മിപ്പിക്കുന്നു .

നിങ്ങളുടെ പ്രധാനമന്ത്രി താലിബാനെ പ്രതിനിധാനം ചെയ്യുകയും ലോബിയിംഗ് ചെയ്യുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്കറിയാം, താലിബാൻ ആരാണെന്ന് നിങ്ങൾക്കും അറിയാമെന്നാണ് കാബൂൾ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനിയുടെ ട്വീറ്റ്. മലാല ഇനി വിശ്വാസ്യത അർഹിക്കുന്നില്ല. അവരുടെ വംശത്തിൽപ്പെട്ടതിൽ ലജ്ജിക്കുന്നുവെന്നും കമന്റുകളുണ്ട് .

യുകെസർക്കാരിന്റെ ചെലവിൽ സുഖ ജീവിതം ആസ്വദിക്കുന്ന മലാല എണ്ണമറ്റ വിഷയങ്ങളിൽ വാചാലയാകുകയും പലപ്പോഴും ഇന്ത്യയെ വിമർശിക്കുകയും ചെയ്യാറുണ്ട് . എന്നാൽ പാകിസ്താനിലെ സ്ത്രീ സാക്ഷരതാ നിരക്ക് താഴുന്നതിനെ കുറിച്ച് മലാല ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല . പാകിസ്താനിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 46.47 ശതമാനത്തിലും താഴെയാണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular