Monday, May 6, 2024
HomeIndiaബിജെപിയെ മുട്ടുകുത്തിക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന സിപിഎമ്മിന് കയ്യിലിരുന്ന സീറ്റുകളും പോയി

ബിജെപിയെ മുട്ടുകുത്തിക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന സിപിഎമ്മിന് കയ്യിലിരുന്ന സീറ്റുകളും പോയി

ഗര്‍ത്തല: വോട്ടെണ്ണല്‍ അവസാനത്തോടടുക്കവേ ബിജെപി ത്രിപുരയില്‍ ഭരണം നിലനിര്‍ത്തുമെന്ന് വ്യക്തമായിക്കഴിഞ്ഞു.

ബിജെപി 34 സീറ്റുകളിലും ടിപ്ര മോത 12 സീറ്റുകളിലും ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. 60 നിയമസഭാ സീറ്റുകളില്‍ 31 സീറ്റുകളില്‍ വിജയിക്കാനായാല്‍ ബിജെപിക്ക് തനിച്ച്‌ ഭൂരിപക്ഷമാകും. 32 സീറ്റുകളിലും വ്യക്തമായ ലീഡ് നേടിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലേക്ക് ബിജെപി നീങ്ങുകയാണ് എന്നാണ് ത്രിപുരയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് തിരിച്ചുവരവിനായി ഇടതുപക്ഷം കോണ്‍ഗ്രസുമായി സഖ്യത്തിലാണ് മത്സരിച്ചത്. മുന്‍പ് 60 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കി. ഈ സീറ്റുകളിലൊന്നും സ്ഥാനാര്‍ത്ഥികളെ വെച്ചതുമില്ല. ഇതിന്റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. ഇവര്‍ക്ക് അഞ്ച് സീറ്റില്‍ മുന്നേറാനായിട്ടുണ്ട്.

തിപ്ര മോത പാര്‍ട്ടിയാണ് സംസ്ഥാനത്ത് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ മുന്നേറ്റമുണ്ടാക്കിയത്. 20 സീറ്റില്‍ മത്സരിച്ച തിപ്ര മോത പാര്‍ട്ടിക്ക് 11 ഇടത്ത് മുന്നിലെത്താനായി. കടുത്ത മത്സരത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തിപ്ര മോത പാര്‍ട്ടിയുമായി ഇടത് – കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം തുടങ്ങി. എന്നാല്‍ ബിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് തിപ്ര മോത പാര്‍ട്ടിയുടെ തലവന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 31 സീറ്റിലാണ് ബിജെപി മുന്നേറ്റം. സിപിഎം 11 സീറ്റില്‍ മുന്നിലുണ്ട്. അഞ്ച് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് മുന്നിലുള്ളത്. ഒറ്റയ്ക്ക് മത്സരിച്ച തിപ്ര മോത പാര്‍ട്ടി 11 സീറ്റിലാണ് മുന്നിലുള്ളത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്‌ടിക്ക് ഒരു സീറ്റിലാണ് മുന്നിലെത്താനായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular