Friday, April 26, 2024
HomeEuropeമിലിട്ടാവോയ്ക്കു സെല്‍ഫ് ഗോള്‍; മാഡ്രിഡില്‍ എല്‍ ക്ലാസിക്കോ ജയിച്ച്‌ ബാഴ്സ

മിലിട്ടാവോയ്ക്കു സെല്‍ഫ് ഗോള്‍; മാഡ്രിഡില്‍ എല്‍ ക്ലാസിക്കോ ജയിച്ച്‌ ബാഴ്സ

മാഡ്രിഡ് : കോപ്പ ഡെല്‍ റേ ആദ്യപാദ സെമിയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ. റയല്‍ മാഡ്രിഡ് ആസ്ഥാനമായ സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സയുടെ ജയം.
26-ാം മിനിറ്റില്‍ റയല്‍ താരം എഡെര്‍ മിലിട്ടാവോ വഴങ്ങിയ സെല്‍ഫ് ഗോളിലാണ് ബാഴ്സ ജയിച്ചത്. മറുപടി ഗോളിനായുള്ള റയലിന്‍റെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. വിനീഷ്യസും ബെന്‍സീമയും അടക്കം ബാഴ്സലോണ പ്രതിരോധനിരയുടെ മുന്നില്‍ പതറി.

ഏപ്രില്‍ ആറിന് ബാഴ്സലോണയുടെ തട്ടകമായ ക്യാമ്ബ് നൂവിലാണ് രണ്ടാം പാദ സെമി പോരാട്ടം നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular