ഇന്ത്യയിൽ കാണാതാവുന്ന പെൺകുട്ടികളെപ്പറ്റി കേരളത്തിൽ നിന്നുള്ള അവാർഡ് ജേതാവായ ചലച്ചിത്രകാരി മിറിയം ചാണ്ടി മേനാച്ചേരി നിർമിച്ച From the Shadows എന്ന ഡോക്യൂമെന്ററി മാർച്ച് 9നു ടെക്സസിലെ ഓസ്റ്റിനിൽ നോർത്ത് അമേരിക്കയിലെ ആദ്യ പ്രദര്ശനത്തിനെത്തും. മാർച്ച് 8നാണു ലോകം വനിതാ ദിനം ആചരിക്കുന്നത്.
ഗ്ലോബൽ മീഡിയ മേക്കേഴ്‌സും സൗത്ത് ഏഷ്യൻ ഹൗസും ചേർന്നു ആറു വർഷം കൊണ്ടു നിർമിച്ച ചിത്രത്തിനു അണിയറയിൽ പ്രവർത്തിച്ചത് ഏറിയ കൂറും വനിതകളാണ്.
കാണാതാവുന്ന പെൺകുട്ടികളും അവർക്കു വേണ്ടി ജീവൻ പണയം വച്ച് പോരാടുന്ന സ്ത്രീകളുമാണു ചിത്രത്തിൽ നിറയുന്നത്.
സാധാരണക്കാരായ വീരനായകന്മാരുടെ കഥകൾ പറയുന്ന മിറിയത്തിന്റെ ചിത്രങ്ങൾ ആംസ്റ്റർഡാം ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വേദികൾ അലങ്കരിച്ചിട്ടുണ്ട്. അലയൻസ് ഓഫ് വിമെൻ ഫിലിം ജേണലിസ്റ്സ്-ഇ ഡി എ അവാർഡിന് അവരെ നോമിനേറ്റ് ചെയ്തിരുന്നു.
‘ഫ്രം ദ ഷാഡോസ്’ മനുഷ്യക്കടത്തിന് എതിരായ ഇന്ത്യൻ സ്ത്രീകളുടെ പോരാട്ടം മാത്രമള്ള. അത് ലോകത്തിന്റെ നാനാഭാഗങ്ങളിലും സ്ത്രീശാക്തീകരണത്തിനുള്ള സന്ദേശമാണ്.
Malayali filmmaker to screen documentary on missing girls
