Thursday, April 25, 2024
HomeUSAഅറ്റ്ലാന്റയിലെ ഏറ്റവും സമ്പന്നമായ മേഖല വിഘടിച്ചു പോകാനുള്ള നീക്കം ഊർജിതമാക്കി

അറ്റ്ലാന്റയിലെ ഏറ്റവും സമ്പന്നമായ മേഖല വിഘടിച്ചു പോകാനുള്ള നീക്കം ഊർജിതമാക്കി

നഗരം നരകമാക്കിയ കുറ്റകൃത്യങ്ങളോട് അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതിൽ പ്രതിഷേധിച്ചു അറ്റ്ലാന്റയിൽ സമ്പന്നരുടെ ഒരു മേഖല നഗരത്തിൽ നിന്നു വിട്ടു പോകാൻ നീക്കം നടത്തുന്നു. ജോർജിയയുടെ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സംസ്‌ഥാന സെനറ്റും പ്രാദേശിക ഭരണ സമിതിയും തിങ്കളാഴ്ച അംഗീകരിച്ച രണ്ടു ബില്ലുകളുടെ കരടുകൾ  ബക്ക്‌ഹെഡ് എന്ന പുതിയ നഗരത്തിനു രൂപം നൽകാനുള്ള ജനഹിത പരിശോധനയ്ക്കു അംഗീകാരം നൽകി.

ബക്ക്‌ഹെഡ് നഗരത്തിനുള്ള നീക്കം കഴിഞ്ഞ വർഷം നിലച്ചതാണ്‌. എന്നാൽ പുതിയ നീക്കം അതിനെ വീണ്ടും സജീവമാക്കി. സംസ്ഥാന സഭ അംഗീകരിച്ചാൽ 2024 നവംബറിൽ നടക്കുന്ന തിരഞ്ഞടുപ്പിൽ പുതിയ നഗരത്തിനു വേണ്ടിയുള്ള ജനഹിത പരിശോധന നടക്കും.

തെക്കിന്റെ ബെവർലി ഹിൽസ് എന്ന കീർത്തിയുള്ള നഗരത്തിന്റെ വടക്കു ഭാഗത്തു 24 ചതുരശ്ര മൈൽ സ്ഥലത്താണ് അറ്റലാന്റയുടെ ഏറ്റവും സമ്പന്നമായ പാർപ്പിട മേഖല ഉൾപ്പെടുന്ന നിർദിഷ്ട നഗരം. അറ്റ്ലാന്റയിൽ ശരാശരി കുടുംബ വരുമാനം $68,806 ആണെങ്കിൽ ഈ മേഖലയിൽ അത് $109,774 compared with the rest of the city’s $68,806 ആണ്. സംഗീത ഇതിഹാസങ്ങളായ എൽട്ടൻ ജോണിനും മരിയ കേരിക്കും ഇവിടെ വിലപിടിച്ച വസതികളുണ്ട്.

അറ്റ്ലാന്റ പോലീസ് ഈ മേഖലയിലെ കുറ്റകൃത്യങ്ങൾ തടയാൻ നടപടി എടുക്കുന്നില്ല എന്നാണ് താമസക്കാരുടെ പരാതി. എന്നാൽ പ്രാദേശിക കണക്കുകൾ അനുസരിച്ചു കൂറ്റകൃത്യങ്ങൾ അവിടെ കുറഞ്ഞിട്ടുണ്ട്. അറ്റ്ലാന്റയിൽ മൊത്തം കൊലക്കേസുകൾ കൂടി നിൽക്കയാണു താനും.

അറ്റ്ലാന്റ വ്യാപാരികളും സാമാജികരും ഈ നീക്കത്തെ എതിർക്കുന്നുണ്ട്.  ഈ മേഖല വേറിട്ടു പോയാൽ സാമ്പത്തിക നഷ്ടമുണ്ടാവുകയും സ്കൂളുകളുടെ നിലാവരം തകരുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അറ്റലാന്റയുടെ 20% ജനങ്ങൾ ബക്ക്‌ഹെഡിലുണ്ട്. അവർ വേറിട്ടു പോയാൽ അറ്റ്ലാന്റയ്ക്കു വരുന്ന റവന്യു നഷ്ടം 38% ആണ്.

ബക്ക്‌ഹെഡ് മേഖലയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലുകൾ എതിർത്ത് വോട്ട് ചെയ്തിരുന്നു. മേയർ ആന്ദ്രേ ഡിക്കൻസ് തിങ്കളാഴ്ചത്തെ വോട്ടിൽ നിരാശ രേഖപ്പെടുത്തി. ദീര്ഘവീക്ഷണമില്ലാത്ത നടപടി വലിയ ദുരന്തങ്ങൾ വിളിച്ചു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങൾ കുറയുന്നു എന്ന വാദം റിപ്പബ്ലിക്കൻ നേതാക്കൾ തള്ളുന്നു. കണക്കുകൾ വച്ചു കളിച്ചു ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് അവർ ആരോപിക്കുന്നു.

Atlanta’s wealthiest neighborhood wants to secede

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular