Thursday, March 28, 2024
HomeEditorialദിവസേന 11 മിനിറ്റ് വ്യായാമം ചെയ്താൽ മാരക രോഗങ്ങൾ അകറ്റി നിർത്താമെന്നു പഠനം

ദിവസേന 11 മിനിറ്റ് വ്യായാമം ചെയ്താൽ മാരക രോഗങ്ങൾ അകറ്റി നിർത്താമെന്നു പഠനം

ഒരു ദിവസം എത്രമാത്രം വ്യായാമം വേണം? ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ചു രക്തത്തിലെ പ്രാണവായുവിന്റെ അളവ് വർധിപ്പിക്കാൻ കഴിയുന്ന 11 മിനിറ്റ് വ്യായാമം മതി കാൻസർ, ഹൃദ്രോഗം, അകാലമരണം എന്നിവ ഒഴിവാക്കാൻ.

വ്യായാമം മിതമാവാം, ഊര്ജിതമാവാം. നടപ്പ്, ഓട്ടം, ടെന്നീസ്, സൈക്ലിംഗ്, നൃത്തം എന്നിവയൊക്കെ അഭികാമ്യമാണ്‌. ഹൃദയമിടിപ്പിന്റെ അളവും ശ്വാസോച്‌വാസം എത്ര ആയാസമുള്ളതാണ് എന്ന കാര്യവും അളന്നിട്ടാണ് മിതമാവാണോ ഊർജ്ജിതമാവണോ എന്ന് തീരുമാനിക്കേണ്ടത്.

സംസാരിക്കാൻ ബുദ്ധിമുട്ടില്ല, പക്ഷെ പാടാൻ പാട് തന്നെ എങ്കിൽ വ്യായാമം മിതമായി മതി.

എല്ലാ ദിവസവും എന്തെങ്കിലും ശാരീരികമായ വ്യയം ചെയ്യുന്നത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണു എന്ന ലോകാരോഗ്യ സംഘടനയുടെ നിലപാടിനെ ഈ പഠനം അംഗീകരിക്കുന്നു.

പഠനത്തിൽ പറയുന്നത്:  “നിർദേശിക്കപ്പെട്ട പ്രതിദിന വ്യായാമത്തിന്റെ പകുതിയെങ്കിലും ചെയ്താൽ പത്തിൽ ഒന്ന് അകലമരണങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. 10.9% ഹൃദ്രോഗവും  5.2%  കാൻസർ കേസുകളും ഒഴിവാക്കാൻ കഴിഞ്ഞേനെ.”

ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലുള്ള ശാസ്ത്രജ്ഞന്മാർ 196 പഠനങ്ങളുടെ വിവരങ്ങൾ കണക്കിലെടുത്തു. അതിൽ 10 വർഷത്തിനിടയിൽ പങ്കെടുത്ത 30 മില്യൺ മുതിർന്നവർ ഉണ്ടായിരുന്നു. ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസ് ശുപാർശ ചെയ്ത പോലെ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് (ദിവസവും 22 മിനിറ്റ്) ശരാശരി വ്യായാമം ചെയ്തവർ ആയിരുന്നു പ്രധാന പഠനവിഷയം.

മൂന്നിൽ രണ്ടു പേർ ആ നിലവാരം കാത്തപ്പോൾ 10 ൽ ഒരാളിൽ താഴെ ആഴ്ചയിൽ 300 മിനിറ്റിനപ്പുറം പോയതായി അവകാശപ്പെട്ടു.

ആഴ്ചയിൽ കുറഞ്ഞത് നിശ്ചയിച്ചിട്ടുള്ള വ്യായാമം എടുത്തവരിൽ 31% പേർക്ക് മരണകാരണമാകാവുന്ന രോഗങ്ങൾ ഒഴിവായെന്നു കണ്ടെത്തി.

ഹൃദയ രോഗമാണ് ആഗോള തലത്തിൽ ഏറ്റവുമധികം ആളുകളെ കൊല്ലുന്നത്. 2019ൽ 17.9 മില്യൺ ആളുകൾ അത് മൂലം മരിച്ചു. രണ്ടാം സ്ഥാനം ക്യാന്സറിനാണ്: 2017 ൽ 9.6 മില്യൺ.

Minimum exercise of 11 minutes a day helps keep fatal illness away

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular