Saturday, April 20, 2024
HomeCinemaഈ സ്കൂള്‍ ഫോട്ടോയില്‍ ഒന്നല്ല, രണ്ട് സൂപ്പര്‍താരങ്ങളുണ്ട്; തിരിച്ചറിയാനാകുമോ?

ഈ സ്കൂള്‍ ഫോട്ടോയില്‍ ഒന്നല്ല, രണ്ട് സൂപ്പര്‍താരങ്ങളുണ്ട്; തിരിച്ചറിയാനാകുമോ?

സിനിമാതാരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം സമയമൊന്നും വേണ്ട.

പ്രത്യേകിച്ചും, അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍. അതും ലക്ഷകണക്കിന് ആരാധകരുള്ള താരങ്ങളാണെങ്കില്‍ പറയുകയും വേണ്ട.


ഇപ്പോഴിതാ ഒരു സ്കൂള്‍ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അതിനുള്ള പ്രധാന കാരണം ഈ ചിത്രത്തില്‍ രണ്ട് ബോളിവുഡ് സൂപ്പര്‍താരങ്ങളുണ്ട് എന്നതാണ്. അതില്‍ ഒരാള്‍ ഹൃത്വിക് റോഷനാണ്. അദ്ദേഹത്തിന്‍റെ സഹപാഠികളില്‍ ഒരാളും പില്‍ക്കാലത്ത് ബോളിവുഡില്‍ സൂപ്പര്‍താരമായി മാറി. മറ്റാരുമല്ല അത്, ജോണ്‍ എബ്രഹാമായിരുന്നു. ഇരുവരുടെയും സ്കൂള്‍ കാലഘട്ടത്തിലെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.


ബോംബെ സ്കോട്ടിഷ് സ്കൂളിലാണ് ഹൃത്വിക് റോഷനും ജോണ്‍ എബ്രഹാമും ഒരേ ക്ലാസില്‍ പഠിച്ചത്. വിദ്യാര്‍ത്ഥികളായിരിക്കെ എടുത്ത ചിത്രമാണിത്. പാതി മലയാളിയാണ് ജോണ്‍ എബ്രഹാം. ആലുവ സ്വദേശിയും ആര്‍ക്കിടെക്റ്റുമായ ജോണിന്റെയും പാഴ്സിയായ ഫര്‍ഹാന്റെയും മകനായി മുംബൈയില്‍ ആണ് ജോണ്‍ എബ്രഹാം ജനിച്ചത്. മുംബൈ സ്കോട്ടിഷ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മുംബൈ എജ്യൂക്കേഷണല്‍ ട്രെസ്റ്റില്‍ നിന്നും മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും ബിരുദം നേടി.


പില്‍ക്കാലത്ത് ബോളിവുഡില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ജോണ്‍ എബ്രഹാമും ഹൃത്വിക് റോഷനും. ‘കഹോ ന പ്യാര്‍ ഹേ’ എന്ന ചിത്രത്തിലൂടെയാണ് ഹൃഥ്വിക് നായകനായി എത്തുന്നത്. കോയി മില്‍ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നായകനടനായി ഹൃത്വിക് റോഷന്‍ മാറി.


അതേസമയം 2003-ല്‍ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു ജോണ്‍ എബ്രഹാം ബോളിവുഡില്‍ അരങ്ങേറുന്നത്. ഈ സിനിമ ബോക്സോഫീസില്‍ വന്‍ വിജയം നേടിയതോടെ ജോണ്‍ തിരക്കേറിയ നടനായി മാറി. സായ, പാപ്, ധൂം, കല്‍, ഗരം മസാല, വാട്ടര്‍, സിന്ദാ, ടാക്സി നമ്ബര്‍ 921, ബാബുല്‍, കാബൂള്‍ എക്‌സ്പ്രസ്്, എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഷാരൂഖിനൊപ്പം പഠാന്‍ എന്ന ചിത്രത്തിലാണ് ജോണ്‍ എബ്രഹാം ഒടുവില്‍ വേഷമിട്ടത്. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ് പഠാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular