Friday, April 19, 2024
HomeKerala'ചാരിറ്റിയെ രാഷ്ട്രീയമായി കാണരുത്'; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച്‌ എം വി ഗോവിന്ദന്‍

‘ചാരിറ്റിയെ രാഷ്ട്രീയമായി കാണരുത്’; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച്‌ എം വി ഗോവിന്ദന്‍

തൃശ്ശൂര്‍ : നടന്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

ചാരിറ്റിയെ രാഷ്ട്രീയമായി കാണരുതെന്നാണ് ഗോവിന്ദന്റെ പരാമര്‍ശം. തൃശൂരില്‍ സുരേഷ് ഗോപി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തൃശൂരില്‍ ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സ്വമേധയാ ഉള്ള പ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമല്ല. അതിനെ രാഷ്ട്രീയമാക്കാനുള്ള ബി.ജെ.പിയുടെ നീക്കം കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. വോട്ടര്‍മാര്‍ അത് കൈകാര്യം ചെയ്യും. മുമ്ബും അവരത് ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്.

ചാരിറ്റിയെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് പിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. ഇതിനെ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് മാത്രമേ വിളിക്കാന്‍ കഴിയൂ. 365 ദിവസം തൃശൂരില്‍ ക്യാമ്ബ് ചെയ്ത് താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular