Saturday, July 27, 2024
HomeUSAവിദ്വേഷത്തിനെതിരെ സിക്ക് മതവിശ്വാസി 2,700 മൈൽ മോട്ടോർ സൈക്കിൾ യാത്ര നടത്തുന്നു

വിദ്വേഷത്തിനെതിരെ സിക്ക് മതവിശ്വാസി 2,700 മൈൽ മോട്ടോർ സൈക്കിൾ യാത്ര നടത്തുന്നു

വിസ്കോൺസിനിൽ  2012 ൽ ഓക്ക് ക്രീക്ക്  ഗുരുദ്വാരയ്ക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ 11 ആം വാർഷികത്തിൽ വിദ്വേഷത്തിനെതിരെ ശബ്ദമുയർത്താൻ സിക്ക് മതവിശ്വാസിയായ യുവാവ് 2,700 മൈൽ മോട്ടോർ സൈക്കിൾ യാത്ര നടത്തുന്നു. ഓക്ക് ക്രീക്ക് ഗുരുദ്വാരയിലെ വെടിവയ്പ്പിൽ ഏഴു സിക്കുകാരാണ് മരിച്ചത്.

ഗുർദീപ് സിംഗ് സാഗുവിനു (37) കൂട്ടായി ഒരാഴ്ച നീണ്ട യാത്രയിൽ മോട്ടോർസൈക്കിൾ ക്ലബ് യുഎസ്എ ഉണ്ടാവും.  ഓഗസ്റ്റ് 5 നു ഓക്ക് ക്രീക്കിൽ എത്തും. 911 കഴിഞ്ഞു ഒരു സിക്കുകാരൻ വധിക്കപ്പെട്ട അരിസോണയിലും യാത്ര എത്തും.

താടിയും തലപ്പാവുമുള്ള ഗുർദീപിനെ ഭീകരൻ എന്നാരോപിച്ചു ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. കുടുംബത്തിന്റെ സുരക്ഷയിൽ പോലും ഷിപ്പിംഗ് കമ്പനി സൂപ്പർവൈസറായ അദ്ദേഹത്തിന് ഭയമായി.

2012 ഓഗസ്റ്റ് 5 നു വിദ്വേഷം നിറഞ്ഞ വെള്ളക്കാരൻ വേഡ് പേജ് ഓക്ക് ക്രീക്ക് ഗുരുദ്വാരയിൽ കയറി ആറു പേരെ വെടിവച്ചു കൊന്ന ശേഷം സ്വന്തം ജീവൻ ഒടുക്കുകയാണു ചെയ്തത്. ഏഴാമതൊരാൾ വെടികൊണ്ടു തളർന്നു പോയി.
രാജ്യത്തു 500,000 പഞ്ചാബികൾ ഉണ്ട്. അതിൽ 100,000 കലിഫോണിയയിൽ ആണ്.

Sikh motorcyclist to ride against hate

RELATED ARTICLES

STORIES

Most Popular