Thursday, June 13, 2024
HomeIndiaതെരുവുനായയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; അയല്‍വാസി പകര്‍ത്തിയ വീഡിയോ വൈറല്‍; യുവാവ് അറസ്റ്റില്‍

തെരുവുനായയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; അയല്‍വാസി പകര്‍ത്തിയ വീഡിയോ വൈറല്‍; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദ്രപുരി മേഖലയിലെ ജെജെ കോളനിയില്‍ ഒരാള്‍ നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പത്ത് ദിവസത്തിനിടെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

സതീഷ് എന്നയാളാണ് നായയെ പീഡനത്തിന് ഇരയാക്കിയത്. അയല്‍വാസിയായ രാജേഷ് എന്നയാളാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവദിവസം ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിച്ച്‌ മടങ്ങുന്നതിനിടെ നായയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് രാജേഷ് പറയുന്നു. തുടര്‍ന്ന് വീഡിയോ ചിത്രീകരിച്ചതായും രാജേഷ് പറയുന്നു.

വീഡിയോ സഹിതമാണ് രാജേഷ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ദ്രപുരി പൊലീസ് ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സതീഷ് മയക്കുമരുന്നിന് അടിമയാണെ് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഹരിനഗറില്‍ നായയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് 68കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

STORIES

Most Popular