Saturday, May 18, 2024
HomeKeralaജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ച്‌ സി.പി.എം; പ്രതിഷേധവുമായി കാവ് സംരക്ഷണസമിതി രംഗത്ത്

ജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ച്‌ സി.പി.എം; പ്രതിഷേധവുമായി കാവ് സംരക്ഷണസമിതി രംഗത്ത്

തിരുവനന്തപുരം : സി.പി.എം ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് കാവ് സംരക്ഷണസമിതി.

വിഡിയോ സഹിതം സംഭവം സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എം.എല്‍.എയുമായ യു.സി രാമന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഹിന്ദു മത വിശ്വാസികള്‍ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമാണ് വെളിച്ചപ്പാട് അഥവാ കോമരം തുള്ളല്‍. അതിനെ തെരുവില്‍ ആഭാസമായി കെട്ടിയാടാന്‍ അവസരം നല്‍കി എന്നാണ് യു.സി രാമന്‍ സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക. വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ നിങ്ങള്‍ സി.പി.എം ആനന്ദം കണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭക്തര്‍ കരുതേണ്ടത്?

അവരുടെ ആരാധന സങ്കല്‍പങ്ങളെ തെരുവില്‍ ഇത്തരത്തില്‍ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം.

ഇതവസാനിപ്പിക്കാന്‍ പാര്‍ട്ടി അണികളാട് അവശ്യപ്പെടണം. അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവര്‍ത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി മതിയാവാതെ വരുമെന്നാണ് യു.സി രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular