Wednesday, May 1, 2024
HomeKeralaകോഴിക്കോട് ട്രെയിനില്‍നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കൊന്നു; തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട് ട്രെയിനില്‍നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കൊന്നു; തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട് : കൊയിലാണ്ടിയ്ക്ക് സമീപം സഹയാത്രികനെ ട്രയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് ഏകദേശം 25 വയസ് പ്രായം കണക്കാക്കുന്നു.

ഞായറാഴ്ച രാത്രി മലബാര്‍ എക്സ്പ്രസില്‍വെച്ചാണ് സംഭവം. ട്രെയിനില്‍വെച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സോനു മുത്തു, യുവാവിനെ പുറത്തേക്ക് തള്ളിയിട്ട് കൊന്നതെന്ന് പൊലീസ് പറഞ്ഞു.

യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ സോനു മുത്തുവിനെ തടഞ്ഞുവെച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച യുവാവിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular