Friday, April 26, 2024
HomeKeralaആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച്‌ മനം നിറഞ്ഞ് ഭക്ത ലക്ഷങ്ങള്‍അപ്ഡേറ്റായിരിക്കാം ദിവസവും

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച്‌ മനം നിറഞ്ഞ് ഭക്ത ലക്ഷങ്ങള്‍അപ്ഡേറ്റായിരിക്കാം ദിവസവും

തിരുവനന്തപുരം: ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദിച്ച്‌ ഭക്ത ലക്ഷങ്ങള്‍. വെള്ളപ്പൊങ്കല്‍, കടും പായസം, തെരളി, മണ്ടയപ്പം…

അമ്മയുടെ ഇഷ്ട വിഭവങ്ങളെല്ലാം ഭക്തര്‍ ദേവിയ്ക്ക് അര്‍പ്പിച്ചു. രണ്ടരയോടെയാണ് പൊങ്കാല നിവേദിച്ചത്. രാത്രി 7.45ന് കുത്തിയോട്ടത്തിന് ചൂരല്‍ക്കുത്ത് ആരംഭിക്കും. തുടര്‍ന്ന് 10.15ന് ദേവിയെ പുറത്തെഴുന്നള്ളിക്കും.

ആത്മ സംതൃപ്തിയോടെയാണ് ഭക്തര്‍ മടങ്ങുന്നത്. കൊവിഡ‌് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പൊങ്കാലയുടെ ശോഭയ്ക്ക് ചെറിയ രീതിയില്‍ മങ്ങലേറ്റിരുന്നു. എന്നാല്‍ ഇത്തവണ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്.

സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാര്‍ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കിയിരുന്നു. തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും വിദേശികളും എത്തിയിരുന്നു.

പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം രാവിലെ 10.30ന് തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന് നല്‍കിയ ദീപത്താല്‍ മേല്‍ശാന്തി പി.കേശവന്‍ നമ്ബൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചത്. തുടര്‍ന്ന് സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് അഗ്നി തെളിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular