Thursday, April 25, 2024
HomeEditorialഞാനും കുമാരേട്ടനും നടക്കാനിറങ്ങി - കെ. റെയിൽ കാലം (വാട്സ് ആപ്പ് മൊഴിമണികൾ )

ഞാനും കുമാരേട്ടനും നടക്കാനിറങ്ങി – കെ. റെയിൽ കാലം (വാട്സ് ആപ്പ് മൊഴിമണികൾ )

പുകനിറഞ്ഞു കണ്ണു നീറിയപ്പോൾ രണ്ടുപെഗ്ഗ് അടയ്ക്കണമെന്നുകരുതി ഞാനും കുമാരേട്ടനും നടക്കാനിറങ്ങി. പേട്ടയിൽ നല്ല ഏസി ബാറുണ്ട്.

പേട്ട മെട്രോ സ്റ്റേഷനടുത്തെത്തിയപ്പോൾ കുമാരേട്ടന് ചെറിയ ബോധോദയം.

“ഇവിടെ ബക്കാർഡി പെഗ്ഗൊന്നിനു 240 ക. എം ജി റോഡിലെ പോളക്കുളത്തിന്റെ ബാറിൽ 170 ക. നമുക്കവിടെപ്പോയാലോ?”

ഞാനാലോചിച്ചു. ശരിയാണല്ലോ. രണ്ടുപേരുംകൂടി മൂന്നും മൂന്നും ആറുപെഗ്ഗ് വീശും. പെഗ്ഗൊന്നിന് 70 ക വച്ച് ആറു പെഗ്ഗിന് 420 ക ലാഭം. മെട്രോച്ചാർജ്ജ് ആകെ 120 ക. മൂന്നൂറ്‌ ക മിച്ചം. എട്ടുമണികഴിഞ്ഞു മടങ്ങിയാൽ പിന്നെയും മെട്രോയിൽ ചാർജ്ജ് കുറയും. അപ്പോൾ ഇങ്ങോട്ട് വെറും പതിനഞ്ചു ക വീതം മതി. ആകെ ചിലവ് 90 ക മതിയാകും. ലാഭം 330 ക.

അങ്ങനെ മെട്രോയിൽ കയറി. നല്ല തണുപ്പും സുഖവും. വൈഫൈ ഫ്രീ.

കുമാരേട്ടൻ പഴയ മൊബൈൽ എടുത്തുവച്ചു. അതിൽ ഗോവിന്ദന്മാഷിന്റെ പ്രഭാഷണം പൊടിപൊടിക്കുന്നു. കുമാരേട്ടൻ ഗോവിന്ദഭക്തനാണ്.

കൂറ്റനടുനിന്ന് രണ്ടുകെട്ട് അപ്പോവുമായി കൊച്ചിയിൽ വന്നു കച്ചവടംകഴിഞ്ഞ് ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന പെണ്ണുങ്ങൾ. കുമാരേട്ടന് കുളിരുകോരി.

ഞാൻ ഒന്നും മിണ്ടിയില്ല. പണ്ടേ ഇക്കണോമിക്സിൽ എനിക്ക് താല്പര്യമില്ല.

വീഡിയോ അടച്ചുവച്ച കുമാരേട്ടൻ എന്നോട് ചോദിച്ചു.
“അപ്പോൾ കേറെയിൽ വരുമ്പോൾ കൊച്ചിയിലെ പെണ്ണുങ്ങൾ അപ്പമുണ്ടാക്കാൻ മറന്നുപോകുമോ? “

“കൊച്ചിയിലെ കുടുംബശ്രീയെല്ലാം അപ്പോഴേക്കും ആ പണി നിർത്തുമായിരിക്കും.” ഞാൻ പറഞ്ഞതു കുമാരേട്ടൻ വിശ്വസിച്ചുവെന്നു തോന്നി.

ഞങ്ങൾ ബാറിലെത്തി ഈരണ്ടെണ്ണം വീശി. അച്ചാറ് തൊട്ടുനക്കി മീശയും തുടച്ച് കുമാരേട്ടൻ സ്വയം പറഞ്ഞു.
“മാഹിയിൽ കേറയിലിന് സ്റ്റോപ്പ് വേണം.”
“ഹതെന്താ കുമാരേട്ടാ?” ഞാൻ ജിജ്ഞാസുവായി.
“ഇവിടെ ഒരു കുപ്പിക്കു 1900. അവിടെ 450. നമ്മൾ പണിയെല്ലാം കഴിഞ്ഞു അഞ്ചുമണിക്ക് മാഹിക്ക് വിടുന്നു. ഒന്നര മണിക്കൂർക്കൊണ്ട് മാഹി.   ഒരുകുപ്പി വാങ്ങി പകുതി വീശുന്നു. തിരിച്ചു പോരുന്നു. 1450 ക കുപ്പിയിൽ ലാഭം. ഒൻപതു മണിക്ക് വീട്ടിലും.”

കുമാരേട്ടൻ അച്ചാറ് പിന്നെയും തൊട്ടുനക്കി. അപ്പോഴേക്കും ഞാൻ മൂന്നാമത്തെ പെഗ്ഗ് ഓർഡർ ചെയ്തു.
“കേറെയിലിൽ ടിക്കറ്റ് നിരക്ക് ചീപ്പാണ്. അങ്ങോട്ടിരുന്നൂറ്‌ ഇങ്ങോട്ടിരുന്നൂറ്‌. രണ്ടുപേർക്കും കൂടി എണ്ണൂറ്‌ ക.” കണക്കുകൂട്ടലിൽ കുമാരേട്ടന് പിഴക്കില്ല.
“ആകെ ലാഭം 650 ക. മാസത്തിൽ പതിനഞ്ചു ദിവസം പോയാൽ…..?” അർദ്ധ വിരാമം.

എനിക്ക് ഗുണനം അത്രപിടിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular