Saturday, July 27, 2024
HomeIndiaമെസ്സിയും ബാഴ്സയും രണ്ട് വഴിക്ക്; അവസാനിക്കുന്നത് 21 വർഷത്തെ ബന്ധം

മെസ്സിയും ബാഴ്സയും രണ്ട് വഴിക്ക്; അവസാനിക്കുന്നത് 21 വർഷത്തെ ബന്ധം

ഒടുവിൽ ആരാധകർ പേടിയോടെ കാത്തിരുന്ന ആ വാർത്തയെത്തി. ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു. വാർത്താക്കുറിപ്പിലൂടെ ക്ലബ് തന്നെയാണ് താരവുമായി വഴി പിരിയുന്നതായി പ്രഖ്യാപിച്ചത്. 21 വർഷം നീണ്ട കരിയറിനൊടുവിലാണ് മെസ്സി, ബാഴ്സലോണ വിടുന്നത്.

ബാഴ്സലോണയുമായുള്ള പുതുക്കിയ കരാർ മെസ്സി ഇന്നലെ ഒപ്പിടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഏവരെയും ഞെട്ടിച്ച് ക്ലബിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നത്. കരാർ പുതുക്കാനായില്ലെന്നും മെസ്സി ക്ലബിൽ തുടരില്ലെന്നും ബാഴ്സ അറിയിച്ചു. ക്ലബിനായി ഇക്കാലമത്രയും മെസ്സി നൽകിയ സേവനത്തിൽ ഹൃദയം നിറഞ്ഞ നന്ദിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

മെസ്സിയും ബാഴ്സയുമായുണ്ടായിരുന്ന കരാർ ജൂൺ 30ന് അവസാനിച്ചിരുന്നു. എന്നാൽ 5 വർഷത്തേക്ക് കൂടി കരാർ നീട്ടാൻ പിന്നീട് ധാരണായിയരുന്നു. മെസ്സിയുടെ വേതനം പകുതിയായി കുറയ്ക്കാനായിരുന്നു തീരുമാനം.പുതിയ കരാറിൽ ഒപ്പിടുന്നതിന് മുന്നോടിയായുള്ള അവസാന ചർച്ച നടന്നതിന് പിന്നാലെയാണ് വഴിപിരിയുന്നതായുള്ള പ്രഖ്യാപനമെത്തിയത്.

കൊറോണ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ നേരിടുന്നത്. നിശ്ചിത പരിധിക്കപ്പുറമുള്ള തുക കളിക്കാർക്കായി ചെലവഴിക്കാനുമാകില്ല. മറ്റ് താരങ്ങളുടെ വേതനം കുറയക്കാനും ചില കളിക്കാരെ കൈമാറ്റം ചെയ്യാനും ബാഴ്സ നടത്തിയ നീക്കങ്ങൾ വിജയം കണ്ടതുമില്ല.

21 വർഷം മുമ്പ് പതിമൂന്നാം വയസിൽ ബാഴ്സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലൻ ക്ലബിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളിൽ നന്ന് 672 ഗോൾ. ഇക്കാലയളവിൽ 10 സ്പാനിഷ് ലീഗും 4 ചാംപ്യൻസ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവിൽ ബാഴ്സ സ്വന്തമാക്കിയത്.

ബാഴ്സയുടെ കുപ്പായത്തിൽ മാത്രം തിളങ്ങുന്നവെന്ന വിമർശനങ്ങൾക്കിടെ മെസ്സി കോപ്പ അമേരിക്ക കിരീടം നേടിയത് കഴിഞ്ഞ മാസമാണ്. ക്ലബ് വിടാനുള്ള ആഗ്രഹം ഒരു വർഷം മുമ്പ് തന്നെ മെസ്സി പ്രകടിപ്പിച്ചിരുന്നതാണ്. ബാഴ്സയുടെ മുൻ പരിശീലകൻ പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, നെയ്മർ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പി എസ് ജി എന്നിവയാണ് മെസ്സിയെ സ്വന്തമാക്കാൻ കൂടുതൽ സാധ്യതയും സമ്പത്തികവുമുള്ള രണ്ട് ക്ലബുകൾ.

ലാ ലിഗ അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ബാഴ്സയുടെ സമ്മർദ തന്ത്രമായി പുതിയ പ്രഖ്യാപനത്തെ കാണുന്നവരുമുണ്ട്. ഏതായാലും ലോകഫുട്ബോളിലെ തന്നെ ഏറ്റവും വിജയകരമായ ഒരു കൂട്ടുകെട്ടിനാണ് തത്കാലത്തേക്കെങ്കിലും.

RELATED ARTICLES

STORIES

Most Popular