Saturday, April 20, 2024
HomeGulfഷി ജിന്‍പിങ്ങിന് കുവൈത്തിന്റെ ആശംസ

ഷി ജിന്‍പിങ്ങിന് കുവൈത്തിന്റെ ആശംസ

കുവൈത്ത് സിറ്റി : ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍പിങ്ങിന് കുവൈത്തിന്റെ ആശംസ.

അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹ് എന്നിവര്‍ ചൈനീസ് പ്രസിഡന്റിന് അഭിനന്ദന സന്ദേശം അയച്ചു. പ്രസിഡന്റ് ഷിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ചൈന കൈവരിച്ച നേട്ടങ്ങളെ അമീര്‍ അഭിനന്ദിച്ചു. രാജ്യത്തിന്റെ വലിയ പുരോഗതിക്ക് ഇത് വഴിവെച്ചതായും അമീര്‍ ചൂണ്ടിക്കാട്ടി.

കുവൈത്തും ചൈനയും തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയതും ചരിത്രപരവുമായ ബന്ധം അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പറഞ്ഞ അമീര്‍, ചൈനീസ് നേതാവിന് നിത്യ ക്ഷേമവും ചൈനക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും വികസനവും ആശംസിച്ചു. ഷി ജിന്‍പിങ്ങിന് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന കിരീടാവകാശി, ചൈന കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കട്ടെ എന്നും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.സി.പി) തലവനായി ഒക്ടോബറില്‍ അഞ്ചുവര്‍ഷത്തേക്കു കൂടി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular