Wednesday, April 24, 2024
HomeUSAഇന്ത്യൻ അമേരിക്കൻ അരുൺ സുബ്രഹ്മണ്യനെ ന്യൂ യോർക്ക് ജഡ്‌ജ്‌ ആയി സ്ഥിരീകരിച്ചു

ഇന്ത്യൻ അമേരിക്കൻ അരുൺ സുബ്രഹ്മണ്യനെ ന്യൂ യോർക്ക് ജഡ്‌ജ്‌ ആയി സ്ഥിരീകരിച്ചു

ന്യൂ യോർക്ക് സതേൺ ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ ആയി ഇന്ത്യൻ അമേരിക്കൻ അരുൺ സുബ്രഹ്മണ്യനെ സ്ഥിരീകരിച്ചതായി യുഎസ് സെനറ്റർ ചാൾസ് ഷൂമർ അറിയിച്ചു. അലൈസൻ ജെ. നാഥൻ വിരമിക്കുന്ന ഒഴിവിലേക്ക് വരുന്ന സുബ്രമണ്യൻ കോടതിയിലെ ആദ്യത്തെ ദക്ഷിണേഷ്യൻ  ജഡ്‌ജ്‌ ആണ്.

ഷൂമർ പറഞ്ഞു: “അരുൺ സുബ്രഹ്മണ്യൻ അമേരിക്കൻ സ്വപ്നത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. അദ്ദേഹം ചരിത്രമെഴുതി: ഇന്ത്യയിൽ നിന്നുള്ള കഠിനാധ്വാനികളായ മാതാപിതാക്കളുടെ മകൻ. ശക്തമായ ദക്ഷിണേഷ്യൻ സാന്നിധ്യമുള്ള സതേൺ ഡിസ്‌ട്രിക്‌ട് ബെഞ്ചിലെ ആദ്യ ദക്ഷിണേഷ്യൻ ജഡ്‌ജ്‌.”

ഷൂമർ തന്നെയാണ് ബൈഡൻ-ഹാരിസ് ഭരണകൂടത്തോട് സുബ്രഹ്മണ്യനെ നിർദേശിച്ചത്. 2022 സെപ്റ്റംബറിൽ വൈറ്റ് ഹൗസ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചിരുന്നു.

പെൻസിൽവേനിയയിലെ പിറ്റസ്ബർഗിൽ 1979 ൽ ജനിച്ച  സുബ്രഹ്മണ്യൻ കൊളംബിയ ലോ സ്കൂളിൽ നിന്നാണ് നിയമബിരുദം എടുത്തത്.

Subramanian confirmed as New York judge

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular