Friday, April 26, 2024
HomeIndiaകര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ ഉടന്‍ വരും : ബസവരാജ് ബൊമ്മെ

കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ ഉടന്‍ വരും : ബസവരാജ് ബൊമ്മെ

ബംഗളൂരു : കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ ഉടന്‍ വരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.എയര്‍ബസ്, സഫ്റോണ്‍ എന്നീ കമ്ബനികളുടെ യന്ത്രഭാഗങ്ങള്‍ നിലവില്‍ കര്‍ണാടകയിലാണ് നിര്‍മ്മിക്കുന്നത്.

കര്‍ണാടകിലെ ഹുബള്ളിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.വൈവിധ്യമാര്‍ന്ന കാലാവസ്ഥയും അതോടൊപ്പം പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്ബന്നമാണ് ഈ സംസ്ഥാനം.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണം വളരെ പ്രാധാന്യമേറിയതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ നിക്ഷേപങ്ങള്‍ നേരിട്ട് സ്വീകരിക്കുന്നില്‍ ഒന്നാം സ്ഥാനത്താണ് കര്‍ണാടകയ്ക്കുളളത്.

രാജ്യത്ത് ആകെയുള്ള ഫോര്‍ച്യൂണ്‍ കമ്ബനികളില്‍ 400 എണ്ണവും കര്‍ണാടകയിലാണുള്ളത്. 2025-ഓടെ സമ്ബദ്വ്യവസ്ഥയില്‍ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിലെത്തുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്’ ബൊമ്മെ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular