Friday, April 26, 2024
HomeGulfലീഗ് പ്ലാറ്റിനം ജൂബിലി ചരിത്രത്തെ പരിഹാസ്യമാക്കി: കാസിം ഇരിക്കൂര്‍

ലീഗ് പ്ലാറ്റിനം ജൂബിലി ചരിത്രത്തെ പരിഹാസ്യമാക്കി: കാസിം ഇരിക്കൂര്‍

ദുബൈ | ഏറെ കൊട്ടിഘോഷിച്ചു നടത്തിയ മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ചരിത്രത്തെ പരിഹാസ്യമാക്കാനേ ഉപകരിച്ചുള്ളൂവെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ലീഗ് ഇന്ന് മലബാറില്‍ ഒതുങ്ങുന്ന ഒരു കൊച്ചു പാര്‍ട്ടിയാണെന്നും 75 വര്‍ഷം കൊണ്ട് ഒരിഞ്ച് വളരാന്‍ സാധിച്ചിട്ടില്ലെന്നും ചെന്നൈ സംഗമം തെളിയിച്ചു. മലപ്പുറത്തു നിന്നുള്ള നേതാക്കളെ കൊണ്ട് നിറഞ്ഞ വേദിയില്‍ ലീഗിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമായിരുന്നു. 1948 മാര്‍ച്ച്‌ 10ന്റെ ലീഗ് രൂപീകരണ സമ്മേളനത്തില്‍ 14 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച 51 നേതാക്കളാണ് പങ്കെടുത്തതെങ്കില്‍ 75 വര്‍ഷത്തിന് ശേഷം 5 സംസ്ഥാനങ്ങളില്‍ പോലും ലീഗില്ല എന്ന് വ്യക്തമാക്കുന്നതായി ജൂബിലി വേദി. കാലഹരണപ്പെട്ട കോണ്‍ഗ്രസിന്റെ തടവിലാണ് ലീഗ് ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് സമ്മേളനത്തിന്റെ ചര്‍ച്ചയും പ്രമേയവുമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular