ന്യൂഡല്‍ഹി ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവെച്ചു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങുന്നത്.
രാജിക്കു പിന്നാലെ ടെക് മഹീന്ദ്രയുടെ മാനേജിങ് ഡയരക്ടര്‍ സി.ഇ.ഒ ആയി അദ്ദേഹം ചുമതലയേറ്റു.
ഇന്‍ഫോസിസ് തന്നെയാണ് മോഹിത് ജോഷി കമ്ബനി വിടുന്ന വിവരം പുറത്തുവിട്ടത്. 2000ത്തില്‍ കമ്ബനിയോടൊപ്പം ചേര്‍ന്ന അദ്ദേഹം ഫിനാന്‍ഷ്യല്‍ സര്‍വിസസ്, ഹെല്‍ത്ത് കെയര്‍, ലൈഫ് സയന്‍സസ് വിഭാഗത്തിന്റെ ചുമതലയാണ് വഹിച്ചിരുന്നത്