Friday, April 19, 2024
HomeUSAഅയോവ റിപ്പബ്ലിക്കൻ പോളിങ്ങിൽ ഡൊണാൾഡ് ട്രംപും റോൺ ഡിസന്റിസും ഒപ്പത്തിനൊപ്പം

അയോവ റിപ്പബ്ലിക്കൻ പോളിങ്ങിൽ ഡൊണാൾഡ് ട്രംപും റോൺ ഡിസന്റിസും ഒപ്പത്തിനൊപ്പം

റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ സുപ്രധാനമാവുന്ന ‘പോർക്കള’ സംസ്ഥാനം അയോവയിൽ ഡൊണാൾഡ് ട്രംപും റോൺ ഡിസന്റിസും ഒപ്പത്തിനൊപ്പമെന്നു പുതിയ സർവേ. ഫ്ലോറിഡ ഗവർണറെ യാഥാസ്ഥിതിക സമ്മേളനത്തിൽ പിന്തള്ളാൻ കഴിഞ്ഞ മുൻ പ്രസിഡന്റിനു തന്റെ അടിസ്ഥാന അനുയായി കൂട്ടത്തിനപ്പുറത്തേക്കു കടക്കുമ്പോൾ കടുത്ത വെല്ലുവിളി ഉയരം എന്നതാണ് ഡെസ് മൊയിൻസ് റജിസ്റ്റർ/മീഡിയാകോം അയോവ പോളിങ്ങിന്റെ സൂചന.

ഡിസന്റിസ് (44) സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിനു അയോവ റിപ്പബ്ലിക്കൻ അനുയായികളുടെ 75% പിന്തുണയുണ്ട്. നവംബറിൽ രംഗത്തു വന്ന 75കാരൻ ട്രംപിന് 80% പിന്തുണയും.

ട്രംപിനെ കുറിച്ച് ‘വളരെ അനുകൂല’ അഭിപ്രായമുള്ളവർ 44%. ഡിസന്റിസിനു ഇവിടെ 42% ഉണ്ട്.

ട്രംപ് സ്ഥാനാർഥിയായാൽ ഉറപ്പായും വോട്ട് ചെയ്യും എന്നു പറഞ്ഞവർ 2021 ജൂണിൽ 69% ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 47% ആയി കുറഞ്ഞു. ട്രംപിനു വോട്ട് ചെയ്യുന്ന പ്രശ്നമില്ലെന്നു പറഞ്ഞവർ 2021 ജൂണിൽ 5% ആയിരുന്നെങ്കിൽ ഇപ്പോൾ 12% ആയി.

പോളിംഗ് നടത്തുന്ന ജെ. ആൻ സെൽസർ പറഞ്ഞു: “അയോവയിൽ ഡൊണാൾഡ് ട്രംപിനു യാതൊരു ഉറപ്പുമില്ല. മത്സരം ആരംഭിക്കുന്നത് അവിടെ നിന്നാണ്.

“അധികാരത്തിൽ ഇരുന്ന ഒരാൾ, 2016ലും 2020ലും അയോവയിൽ ജയിച്ചയാൾ, ഏറ്റവും മുന്നിലാണ് നിൽക്കേണ്ടത്. ഇപ്പോൾ പക്ഷെ അങ്ങിനെ കാണുന്നില്ല.”

നാലു റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രചാരണങ്ങളിൽ പങ്കെടുത്ത ആലിസ് സ്റ്റുവാർട്ട് ‘ന്യൂ യോർക്ക് പോസ്റ്റ്’ പത്രത്തോട് പറഞ്ഞു: “ട്രംപിന് അയോവയിൽ പിടി അയയുകയാണ്. അദ്ദേഹത്തിനു വോട്ട് ചെയ്യുമെന്നു പറയുന്ന റിപ്പബ്ലിക്കൻ വോട്ടർമാർ രണ്ടു വർഷം കൊണ്ട് 20% കുറഞ്ഞാൽ അത് നല്ല സൂചനയല്ല. അയോവ റിപ്പബ്ലിക്കൻ പാർട്ടി പുതിയ നേതാവിനെ അന്വേഷിക്കുകയാണ്.”

പാർട്ടിയുടെ ആദ്യത്തെ കോക്കസ് നടക്കുന്നത് അയോവയിലാണ്. ന്യൂ ഹാംഷെയർ, സൗത്ത് കരളിന എന്നിവ കൂടി ചേരുമ്പോൾ മുഖ്യ സ്ഥാനാർഥികൾ ആരെന്നു തെളിഞ്ഞു വരുന്നതാണ് രീതി.

അയോവയിൽ ഡിസന്റിസിന്റെ പിന്തുണ വർധിക്കും എന്നാണ് സൂചന. അദ്ദേഹത്തെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്നു പറയുന്നവർ 20% ഉണ്ട്. എന്നാൽ ട്രംപിനെ കുറിച്ചു കൃത്യമായ ധാരണയില്ല എന്നു പറയുന്നവർ ഒരു ശതമാനം മാത്രം. എന്നിട്ടും അദ്ദേഹത്തിനു വോട്ട് ചെയ്യില്ല എന്നു തീരുമാനിച്ചു കഴിഞ്ഞവർ കൂടി വരുന്നു.

അയോവയിലേക്കു ട്രംപും ഡിസന്റിസും നിക്കി ഹേലിയും എത്തുകയായി. മത്സരം പ്രഖ്യാപിച്ചില്ലെങ്കിലും ഡിസന്റിസ് വാരാന്ത്യത്തിൽ ഓർമ്മകുറിപ്പുകളുടെ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു.

സൗത്ത് കരളിന ഗവർണർ ആയിരുന്ന ഹേലി ഈയാഴ്ച മൂന്നു ദിവസം അയോവയിൽ ചെലവിട്ടു. മത്സരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും എത്തുന്നുണ്ട്.

പെൻസിനെ കുറിച്ച് മികച്ച അഭിപ്രായം 17% അയോവക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. തെളിയുടെ പിന്തുണ 16% ആണ്.

ഡിസന്റിസ് അയോവയിൽ ഡെവൻപോർട്ടിൽ സംസാരിച്ചു മൂന്ന് ദിവസം കഴിഞ്ഞാണ് ട്രംപ് അവിടെ എത്തുക. ഗവർണർക്കെതിരെ തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത് സോഷ്യലിൽ ആഞ്ഞടിച്ച ട്രംപ് അത്തരം പ്രസ്താവനകൾ ആവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

Trump and DeSantis neck-and-neck in Iowa poll

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular