യുഎസ് ബാങ്കിംഗ് മേഖലയിൽ വലിയ അസ്വസ്ഥത വിതച്ചു കൊണ്ട് കലിഫോണിയയിൽ സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) അടച്ചു പൂട്ടി. സ്റ്റാർട്ടപ്പുകൾക്കും വെൻച്വർ ക്യാപിറ്റലിസ്റ്റുകൾക്കും 40 വർഷമായി കടം കൊടുത്തു വന്ന ബാങ്കിന്റെ തകർച്ച ഉണ്ടായത് ബോണ്ടുകളിൽ $1.8 ബില്ല്യൻ നഷ്ടം വന്നുവെന്നു അവർ വെളിപ്പെടുത്തിയതോടെയാണ്.
സംസ്ഥാന സാമ്പത്തിക സുരക്ഷാ വകുപ്പാണ് വെള്ളിയാഴ്ച ബാങ്ക് പൂട്ടി ശേഷിച്ച ആസ്തികൾ ഫെഡറൽ ഡെപ്പോസിറ് ഇൻഷുറൻസ് കോർപറേഷന്റെ (എഫ് ഡി ഐ സി) കൈയ്യിൽ ഏല്പിച്ചത്. തിങ്കളാഴ്ചയ്ക്കു മുൻപ് ഇൻഷുർ ചെയ്ത പണം നിക്ഷേപകർക്കു പിൻവലിക്കാമെന്ന് എഫ് ഡി ഐ സി പറഞ്ഞു.
എന്നാൽ ഇൻഷുർ ചെയ്യാത്ത നിക്ഷേപങ്ങൾ $ 151 ബില്യൺ വരുമെന്നാണ് വിവരം.
1983ൽ സാന്താ ക്ലാരയിൽ സ്ഥാപിച്ച ബാങ്ക് സാങ്കേതിക മേഖലയ്ക്കും വലിയൊരു കൈത്താങ്ങായിരുന്നു. യുഎസിലെ വലിയ ബാങ്കുകളിൽ 16 ആം സ്ഥാനത്തു എത്തിയിരുന്നു അത്.
യുഎസ് ചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്ക് പൊട്ടൽ ആണിത്. വാഷിംഗ്‌ടൺ മ്യൂച്വൽ ആണ് ഇപ്പോഴും ഒന്നാമത്.
നിക്ഷേപകരോട് പണം വലിച്ചു കൊള്ളാൻ ബില്യണയർ പീറ്റർ തീലിന്റെ ഫൗണ്ടേഴ്സ് ഫണ്ട് നിർദേശിച്ചതോടെ നിക്ഷേപകർ അതിനു പാഞ്ഞെത്തിയതാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.
ന്യൂ യോർക്കിൽ വെള്ളിയാഴ്ച ഒരു എസ് വി ബി ശാഖയിൽ ജനം തള്ളിക്കയറിയതു മൂലം പോലീസിനെ വിളിക്കേണ്ടി വന്നു.
Silicon Valley Bank shuttered after loss triggers panic