Friday, April 19, 2024
HomeIndia24 കോടി മുസ്ലിംകളെ നിങ്ങള്‍ എന്തുചെയ്യാനാണ്, കടലില്‍ എറിയുമോ: കേന്ദ്രത്തിനെതിരെ ഫാറൂഖ് അബ്ദുല്ല

24 കോടി മുസ്ലിംകളെ നിങ്ങള്‍ എന്തുചെയ്യാനാണ്, കടലില്‍ എറിയുമോ: കേന്ദ്രത്തിനെതിരെ ഫാറൂഖ് അബ്ദുല്ല

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല.

രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ഇതര പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുല്ല.

”വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം പുതിയതല്ല. 22-24 കോടി മുസ്‌ലിംകളെ എന്ത് ചെയ്യും? അവരെ കടലിലെറിയുമോ അല്ലെങ്കില്‍ ചൈനയിലേക്ക് അയക്കുമോ? ഗാന്ധിജി രാമരാജ്യത്തെ കുറിച്ച്‌ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും തുല്യ പരിഗണനയുള്ള ആര്‍ക്കെതിരെയും വിവേചനമില്ലാത്ത ക്ഷേമരാഷ്ട്രമാണ് അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ചത്. നമ്മള്‍ ഗാന്ധിജിയുടെ ആശയങ്ങളാണ് പിന്തുടരേണ്ടത്”-ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

12 പ്രതിപക്ഷ പാര്‍ട്ടികളാണ് ഫാറുഖ് അബ്ദുല്ല അധ്യക്ഷത വഹിച്ച യോഗത്തില്‍ പങ്കെടുത്തത്. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍കണ്ട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം ആവശ്യപ്പെടും. പി.സി.സി അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി, സി.പി.എം നേതാവ് എം.വൈ തരിഗാമി, പി.ഡി.പി നേതാവ് അംറിക് സിങ് റീന്‍, നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവ് ഹര്‍ഷ് ദേവ് സിങ്, എ.എ.പി നേതാവും ജില്ലാ വികസന കൗണ്‍സില്‍ അംഗവുമായ ടി.എസ് ടോണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular