Saturday, April 27, 2024
HomeCinema'ആറ് പേരെയും ഒരുമിച്ച്‌ കിട്ടുക പ്രായസമാണ്': ഫാമിലി സെല്‍ഫിയുമായി കൃഷ്ണകുമാര്‍; വൈറലായി പോസ്റ്റ്

‘ആറ് പേരെയും ഒരുമിച്ച്‌ കിട്ടുക പ്രായസമാണ്’: ഫാമിലി സെല്‍ഫിയുമായി കൃഷ്ണകുമാര്‍; വൈറലായി പോസ്റ്റ്

സിനിമയിലും സീരിയലിലും നിറസാന്നിധ്യമാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തെ പോലെ തന്നെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുപരിചിതമാണ്.

1994-ല്‍ പുറത്തിറങ്ങിയ കാശ്മീരമാണ് ആദ്യത്തെ ചിത്രം. പിന്നീട് തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി.

സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഹന്‍സിക കൃഷ്മ എന്നിവരാണ് മക്കള്‍. മക്കളെല്ലാവരും തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാണ്. കൃഷ്ണ സിസ്റ്റേഴ്‌സ് എന്നാണ് നാല്‍വര്‍ സംഘം സമൂഹമാദ്ധ്യമങ്ങളില്‍ അറിയപ്പെടുന്നത്. താരകുടുംബം യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്. ഇവരുടെ വ്‌ളോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബില്‍ നമ്ബര്‍ വണ്‍ ആണ്. ഇവര്‍ പങ്കുവയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങള്‍ക്കകം ആണ് സമൂഹമാദ്ധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ‘ഫാമിലി ഗ്രൂഫി’ ആണ് കൃഷ്ണകുമാര്‍ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചുമ്മാ രസത്തിനെടുത്ത ഒരു ‘groufie’??. മിക്ക കുടുംബങ്ങളിളും മക്കളൊക്കെ വലുതായി അവരവരുടെ ജോലിയുമായി നീങ്ങുമ്ബോള്‍ ഒരുമിച്ചു കാണുക വല്ലപ്പോഴുമാണ്. ഇവിടെയും അങ്ങിനെ ഒക്കെ തന്നെ..മിക്കവാറും ആരെങ്കിലുമൊക്കെ യാത്രയിലാവും. ആറുപേരേയും ഒരുമിച്ചു വീട്ടില്‍ കിട്ടുക പ്രയാസമായി തുടങ്ങി ??.ഇന്നു എല്ലാവരും ഒരുമിച്ചു എറണാകുളത്തു കൂടിയപ്പോള്‍ എടുത്ത ഒരു ചിത്രം.. കണ്ടപ്പോള്‍ ഒരു രസം തോന്നി.. എന്നാപ്പിന്നെ നിങ്ങളുമായി ഒന്ന് ഷെയര്‍ ചെയ്യാമെന്ന് കരുതി .???

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular