Thursday, April 25, 2024
HomeIndiaസൂപ്പർസ്റ്റാർ റാം ചരൺ ഭാര്യ ഉപാസനയോടൊപ്പം ഓസ്‌കറിനു മുൻപുള്ള ചടങ്ങുകളിൽ പങ്കെടുത്തു

സൂപ്പർസ്റ്റാർ റാം ചരൺ ഭാര്യ ഉപാസനയോടൊപ്പം ഓസ്‌കറിനു മുൻപുള്ള ചടങ്ങുകളിൽ പങ്കെടുത്തു

ഓസ്‌കർ അവാർഡിനു നാമനിർദേശം ചെയ്യപ്പെട്ട ‘നാട്ടു നാട്ടു’ ഗാനം പാടിയാടുന്ന തെന്നിന്ത്യൻ സൂപ്പർസ്റ്റാർ റാം ചരൺ ഭാര്യ ഉപാസന കോണിഡെലയോടൊപ്പം ദക്ഷിണേഷ്യൻ എക്സെലൻസ് പ്രീ-ഓസ്‌കർ ചടങ്ങിലും നടി പ്രിയങ്ക ചോപ്ര ജോൺസ്‌ നൽകിയ വിരുന്നിലും ശ്രദ്ധാകേന്ദ്രമായി. 2013 ൽ ‘സഞ്ജീർ’ ചിത്രത്തിൽ ഒന്നിച്ച ശേഷം അടുത്ത സുഹൃത്തുക്കളാണ് റാം ചരണും പ്രിയങ്കയും.

പാശ്ചാത്യ സിനിമയിലെ കലാകാരന്മാരും കലാകാരികളുമൊത്തു റാം ചരൺ വിശേഷങ്ങൾ പങ്കു വച്ചു. ‘ഫോബ്‌സ്’ 100 സെലിബ്രിറ്റികളുടെ പട്ടികയിൽ ഉൾപ്പെട്ട റാം ഏറെ ജനപ്രീതി നേടിയ നടൻ ചിരഞ്ജീവിയുടെ പുത്രനാണ്.

ഗോൾഡൻ ഗ്ലോബ് അവാർഡും ക്രിട്ടിക്സ് ചോയ്സ് അവാർഡും വാങ്ങിയ ‘നാട്ടു നാട്ടു’ ഓസ്കറിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ്. എ ആർ റഹ്മാനു ശേഷം കീരവാണിയാണോ ഓസ്‌കർ ഏറ്റുവാങ്ങുക എന്നതാണ് ഇന്ത്യ കാത്തിരിക്കുന്നത്. ലേഡി ഗാഗ, റിഹാന എന്നിവരുടെ ഗാനങ്ങൾ മത്സരത്തിലുണ്ട്.

റാം ചരനോടൊത്തു മുഖ്യ വേഷം ചെയ്തത് എൻ ടി ആർ ജൂനിയർ ആണ്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ സരൺ തുടങ്ങിയവരും അഭിനയിച്ച ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ രണ്ടു വിപ്ലവകാരികളുടെ കഥയാണ് പറയുന്നത്.

Ram Charan attends pre-Oscar events with wife Upasana

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular