Friday, April 19, 2024
HomeKeralaബ്രഹ്മപുരം നിയന്ത്രണ വിധേയമായി, നിരീക്ഷിക്കാന്‍ പട്രോളിംഗും കാമറ ഘടിപ്പിച്ച ഡ്രോണുകളും; ഇന്ന് മുതല്‍ മൊബൈല്‍ പരിശോധന

ബ്രഹ്മപുരം നിയന്ത്രണ വിധേയമായി, നിരീക്ഷിക്കാന്‍ പട്രോളിംഗും കാമറ ഘടിപ്പിച്ച ഡ്രോണുകളും; ഇന്ന് മുതല്‍ മൊബൈല്‍ പരിശോധന

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂര്‍ണമായി നിയന്ത്രണ വിധേയമായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഏഴ് സെക്ടറുകളായി തിരിച്ച പ്ലാന്റ് പ്രദേശത്ത് ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷയെന്ന് കളക്ടര്‍ പറഞ്ഞു.

തീ അണഞ്ഞ ഭാഗങ്ങളില്‍ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തും. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും, കളക്ടര്‍ പറഞ്ഞു.

പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചികയിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ വായുവിന്‍്റെ ഗുണനിലവാരം വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.

ഇന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എത്തുന്ന സ്ഥലങ്ങളും സമയവും

രാവിലെ 9.30 മുതല്‍ 11 വരെ – ചമ്ബക്കര എസ്.എന്‍.ഡി.പി. ഹാള്‍, വെണ്ണല അര്‍ബന്‍ പിഎച്ച്‌സി
രാവിലെ 11 മുതല്‍ 12.30 വരെ – വൈറ്റില കണിയാമ്ബുഴ ഭാഗം
ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ – തമ്മനം കിസാന്‍ കോളനി
ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ – എറണാകുളം പി ആന്റ് ടി കോളനി
ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ – പൊന്നുരുന്നി അര്‍ബന്‍ പിഎച്ച്‌സിക്ക് സമീപം
വൈകുന്നേരം 3 മുതല്‍ 4.30 വരെ – ഉദയ കോളനി

സമീപപ്രദേശങ്ങളില്‍ഇന്ന് മുതല്‍ മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 13-03-23(തിങ്കള്‍), 14-03-23(ചൊവ്വ), 15-03-23(ബുധന്‍) ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്ബലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് അവധി ബാധകം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular