Saturday, April 20, 2024
HomeIndiaപ്രണയം നടിച്ച്‌ പത്താംക്ലാസുകാരിയില്‍ നിന്നും പണവും സ്വര്‍ണവും തട്ടി; പ്രതി അറസ്റ്റില്‍

പ്രണയം നടിച്ച്‌ പത്താംക്ലാസുകാരിയില്‍ നിന്നും പണവും സ്വര്‍ണവും തട്ടി; പ്രതി അറസ്റ്റില്‍

കൊച്ചി : പ്രണയം നടിച്ച്‌ പത്താംക്ലാസുകാരിയെ വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍ നീര്‍ച്ചാല്‍ ജുമാ മസ്ജിദിന് സമീപമുള്ള മുഹമ്മദ് അജ്മലാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം പെണ്‍കുട്ടി ഇയാള്‍ക്ക് നല്‍കുകയായിരുന്നു. പണത്തില്‍ കുറവുകണ്ട് പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട അജ്മല്‍ വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പനങ്ങാട് എസ്.ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular