Friday, March 29, 2024
HomeIndia20 കോടിരൂപ വിലമതിക്കുന്ന ഹെറോയിന്‍ ; ഒരാള്‍ അറസ്റ്റില്‍

20 കോടിരൂപ വിലമതിക്കുന്ന ഹെറോയിന്‍ ; ഒരാള്‍ അറസ്റ്റില്‍

ദിസ്പൂര്‍ : അസമിലെ കര്‍ബി ആംഗ്ലോംഗില്‍ 20 കോടി വില വരുന്ന മയക്കു മരുന്നുമായി ഒരാള്‍ പിടിയില്‍ .പോലീസും സിആര്‍പിഎഫും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

20 കോടി രൂപ വിലമതിക്കുന്ന 5 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസം-നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിന്നും ഹെറോയിന്‍ കണ്ടെടുക്കുന്നത്.

വാഹനത്തിന്റെ മുകള്‍ ഭാഗത്ത് രഹസ്യ അറ ഉണ്ടാക്കിയതിന് ശേഷം ഇതില്‍ മയക്കുമരുന്ന് സൂക്ഷിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അസം മിസോറാം അതിര്‍ത്തിയിലെ കരിംഗഞ്ച് ജില്ലയില്‍ സമാനരീതിയില്‍ വാഹനത്തില്‍ നിന്ന് 1.300 കിലോ ഹെറോയിന്‍ നേരത്തെ കണ്ടെടുത്തിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular