പൂര്‍ണമായും ബഹ്റൈനില്‍ നിര്‍മിക്കുന്ന സാറ്റ്ലൈറ്റിന്റെ പേര് ശൈഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രഖ്യാപിച്ചു.
‘അല്‍ മുന്ദിര്’ എന്ന പേരാണ് ഇതിന് നല്‍കിയിട്ടുള്ളത്.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ വിഷന്‍ പ്രകാരമാണ് ബഹ്റൈന്‍ സ്വന്തമായി സാറ്റ്ലൈറ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. സുസ്ഥിര വികസന വഴിയിലെ സുപ്രധാന ചുവടുവെപ്പാണിത്. നിലവില്‍ 35 ശതമാനത്തോളം പണി പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.