Friday, April 26, 2024
HomeGulfഹരിത പതാകയിലുയര്‍ന്നുപാറി രാജ്യാഭിമാനം

ഹരിത പതാകയിലുയര്‍ന്നുപാറി രാജ്യാഭിമാനം

റിയാദ് : പ്രഥമ പതാകദിനത്തില്‍ അഭിമാനപൂര്‍വം പച്ച പതാക നെഞ്ചേറ്റിയ ഒരു ജനതയുടെ വൈകാരിക പ്രകടനങ്ങള്‍ക്കാണ് നാടും നഗരവും ശനിയാഴ്ച സാക്ഷിയായത്.

‘അല്ലാഹു അക്ബര്‍’ (ദൈവം വലിയവനാണ്) എന്ന മുദ്രാവാക്യമുയര്‍ത്തി കൊടി ഉയര്‍ത്തിപിടിച്ച്‌ ആബാലവൃദ്ധം ആഘോഷത്തില്‍ പങ്കാളികളായി. ശനിയാഴ്ച സൗദിയിലെ പ്രധാന ഹൈവേയുടെ ഓരത്തെല്ലാം പതാക പറന്നു. കൂറ്റന്‍ പതാക കുത്തിയ വാഹനങ്ങള്‍ നിരത്തുകളിലൂടെ അരിച്ചുനീങ്ങിയത് കൗതുകവും അഭിമാനവും നിറഞ്ഞ കാഴ്ചയൊരുക്കി.

തലസ്ഥാന നഗരത്തിലെ വിനോദ കേന്ദ്രമായ ബോളീവാര്‍ഡ് സിറ്റിയില്‍ ശനിയാഴ്ച രാത്രിയിലെ പ്രധാന ആകര്‍ഷണം പതാക ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു. പതാക പുതച്ചും തോളിലേറ്റിയുമാണ് സന്ദര്‍ശകര്‍ ബൊളീവര്‍ഡിലെത്തിയത്. പച്ച എല്‍.ഇ.ഡി രശ്മികളുമായി മൂളിയെത്തിയ ഡ്രോണുകള്‍ ആകാശത്ത് ഹരിത പതാക വരച്ചപ്പോള്‍ കാഴ്ചക്കാര്‍ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന വിശ്വാസ വാക്യം മന്ത്രിച്ച്‌ അഭിവാദ്യം ചെയ്തു.

ചരിത്രകേന്ദ്രമായ മസ്മക് കൊട്ടാരത്തിെന്‍റ ചുമരുകളിലും എല്‍.ഇ.ഡി രശ്‌മികള്‍ പതാക തെളിയിച്ചു. കോട്ടയുടെ പരിസരത്തും അങ്കണത്തിലും വിദേശ സഞ്ചാരികള്‍ ഉള്‍െപ്പടെ പതാകദിനാഘോഷത്തില്‍ പങ്കാളികളായി. റിയാദിലെ കിങ്‌ഡം ടവര്‍ ഉള്‍പ്പടെയുള്ള അംബര ചുംബികളിലെല്ലാം പതാക ഉയര്‍ന്നു. പലയിടത്തും പതാകദിനത്തിെന്‍റ ഭാഗമായി അര്‍ധ നൃത്തവും സാംസ്കാരിക പരിപാടികളും അരങ്ങേറി. റിയാദിലെ ദറഇയയിലും ജിദ്ദയിലെ രാജ്യത്തെ ഏറ്റവും വലിയ കൊടിമരത്തിലും ഉയര്‍ന്ന പാറുന്ന പതാക പ്രതലമാക്കി ഫോട്ടോകളും വിഡിയോകളും ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ബിസിനസ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്ത് താമസിക്കുന്ന സൗദി പൗരന്മാരുള്ള ഇടങ്ങളിലെല്ലാം അവരുടെ കേന്ദ്രങ്ങളില്‍നിന്ന് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സ്നാപ്പ് ചാറ്റ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ആയിരക്കണിക്കിന് വിദേശ സഞ്ചാരികളാണ് സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാന്‍ സൗദിയിലെത്തിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം പതാക ദിനത്തിലെ ആഘോഷപരിപാടികള്‍ കുതൂഹുലമായി.

സൈനിക പരേഡ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular