Saturday, July 27, 2024
HomeIndiaബംഗാളിന്റെ പല ഭാഗങ്ങളും 'മിനി കശ്മീര്‍' -വിവേക് അഗ്നിഹോത്രി

ബംഗാളിന്റെ പല ഭാഗങ്ങളും ‘മിനി കശ്മീര്‍’ -വിവേക് അഗ്നിഹോത്രി

ല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും പ്രവര്‍തതനഫലമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും” മിനി കശ്മീര്‍” ആയി മാറിയെന്ന് ഹിന്ദുത്വ പ്രൊപഗന്‍ഡ സിനിമയായ ‘ദി കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്നിഹോത്രി ആരോപിച്ചു.

“ഇന്ത്യയുടെ പൈതൃകം കശ്മീര്‍ മുതല്‍ ബംഗാള്‍ വരെ” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അഗ്നിഹോത്രി.

അഴിമതി, വിലകുറഞ്ഞ ആരോപണ പ്രത്യാരോപണങ്ങള്‍, സാമുദായിക കലാപം എന്നിവയാണ് പടിഞ്ഞാറന്‍ ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും വിവേക് അഗ്നിഹോത്രി ആരോപിച്ചു. ബംഗാളിനെക്കുറിച്ചുള്ള യഥാര്‍ത്ഥ കഥ സിനിമയാക്കാനുള്ള ശ്രമത്തിലാണെന്നും മുഴുവന്‍ ബംഗാളും കശ്മീര്‍ ആയിത്തീരുന്നതിന് മുമ്ബ് താന്‍ ആ ജോലി പൂര്‍ത്തിയാക്കുമെന്നും അഗ്നിഹോത്രി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular