Friday, April 19, 2024
HomeIndiaബി.എസ്.പി സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക തീരുമാനിക്കുന്നത് ബി.ജെ.പി - അഖിലേഷ് യാദവ്

ബി.എസ്.പി സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക തീരുമാനിക്കുന്നത് ബി.ജെ.പി – അഖിലേഷ് യാദവ്

ഖ്നോ : ബി.എസ്.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. എസ്.പി സ്ഥാനാര്‍ത്ഥികളുടെ വിജയം തടയാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥിത്വം അടക്കം തീരുമാനിക്കുന്നത് ബി.ജെ.പിയാണെന്ന് അഖിലേഷ് ആരോപിച്ചു.

ബാബ സാഹിബ് ഭീംറാവു അംബേദ്കറിന്റെയും അതിന്റെ സ്ഥാപകന്‍ കാന്‍ഷി റാമിന്റെ പാതയില്‍ നിന്ന് ബി.എസ്.പി വഴിതെറ്റിപ്പോയി. ബി.എസ്.പി ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാക്കള്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥികളുടെ അന്തിമലിസ്റ്റിന് രൂപം നല്‍കിയെന്നും അഖിലേഷ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular