Wednesday, April 24, 2024
HomeKeralaഉത്സവത്തിനിടെ കത്തിക്കുത്ത്: കരീലകുളങ്ങരയില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍

ഉത്സവത്തിനിടെ കത്തിക്കുത്ത്: കരീലകുളങ്ങരയില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍

രിപ്പാട് : ഉത്സവത്തിനിടെ സംഘര്‍ഷവും കത്തിക്കുത്തും നടത്തിയ കേസില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. ചേപ്പാട് കന്നിമേല്‍ വയല്‍വാരത്തില്‍ അമല്‍ ചന്തു(പ്രാവ് 27), ചിങ്ങോലി അയ്യങ്കാട്ടില്‍ അഭിജിത്ത് ( കണ്ണന്‍ 20), ചിങ്ങോലി അമ്ബാടിയില്‍ ഇരട്ട സഹോദരങ്ങളായ അമ്ബാടി (21) സഹോദരന്‍ അച്ചുരാജ് (21), ചിങ്ങോലി തുണ്ടില്‍ അനൂപ് (പുലി 26) എന്നിവരെയാണ് കരീലകുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്.
ചേപ്പാട് ശ്രീവിലാസം വീട്ടില്‍ വിഷ്ണു(22), മാവേലിക്കര കോസായി പറമ്ബില്‍ അശോകന്‍ (53) എന്നിവര്‍ക്കാണ് കുത്തേറ്റത്. കേസില്‍ രണ്ടാം പ്രതിയായ ചിങ്ങോലി പ്രഭാ ഭവനത്തില്‍ രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചേപ്പാട് കന്നിമേല്‍ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചക്കിടെയാണ് സംഘര്‍ഷമുണ്ട്. ഉത്സവത്തിനിടയില്‍ രാതേശനും പ്രതികളുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും ഇത് കണ്ട വിഷ്ണു ഇടപെടുകയുമായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വിഷ്ണുവിനു കുത്തേറ്റു. പോലീസ് നടത്തിയ രഹസ്യമായ നീക്കങ്ങളിലൂടെ ഒളിസങ്കേതം കണ്ടെത്തി സാഹസികമായാണ് പ്രതികളെ പിടികൂടിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular