Thursday, April 25, 2024
HomeIndiaക്വാറി ഉടമകള്‍ക്ക് തിരിച്ചടി: ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹ‍ര്‍ജി പിന്‍വലിച്ചു

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി: ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹ‍ര്‍ജി പിന്‍വലിച്ചു

ന്യൂ ഡല്‍ഹി: പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

കോടതി തള്ളുമെന്നതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിലവില്‍ കാര്‍ഷിക ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഭൂമി ഉപയോഗിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന നല്‍കാന്‍ ക്വാറി ഉടമകള്‍ക്ക് രണ്ടാഴ്ചത്തെ സമയം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular