Tuesday, April 23, 2024
HomeKeralaസോളാര്‍ തെരുവുവിളക്ക് ബാറ്ററി മോഷണസംഘം പിടിയില്‍

സോളാര്‍ തെരുവുവിളക്ക് ബാറ്ററി മോഷണസംഘം പിടിയില്‍

മേല്പറമ്ബ : ചന്ദ്രഗിരി സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവുവിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച്‌ വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ മേല്പറമ്ബ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടി ടി.എ. അബ്ദുല്‍ മന്‍സൂര്‍(41), ചെമ്മനാട് ചളിയംകോട് അബ്ദുല്‍ കാദര്‍ അഫീക്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധന നടത്തുന്നതുകണ്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന പൊലീസ് സംഘം ഓട്ടോറിക്ഷയെ പിടികൂടി പരിശോധിച്ചതില്‍ പിന്‍സീറ്റില്‍ രണ്ട് വലിയ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെയും യാത്രക്കാരനെയും വിശദമായി ചോദ്യം ചെയ്തതില്‍ പ്രതികള്‍ തെരുവുവിളക്കിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തിരിച്ചറിഞ്ഞു.

പ്രതികള്‍ സഞ്ചരിച്ച കെ.എല്‍.14 എച്ച്‌. 8430 നമ്ബര്‍ ഓട്ടോറിക്ഷയും രണ്ട് വലിയ ലൂമിനസ് സോളാര്‍ ബാറ്ററികളും കസ്റ്റഡിയിലെടുത്തു. ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സംസ്ഥാനപാതയില്‍ വാഹന പരിശോധന നടത്തിവരവെ മേല്പറമ്ബ് പൊലീസ് ഇന്‍സ്‍പെക്ടര്‍ ടി. ഉത്തംദാസ്, എസ്.ഐ. കെ. അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular