Tuesday, April 23, 2024
HomeGulfകൊല്ലം ഫ്രണ്ട്സ് ഗ്രൂപ് കുടുംബസംഗമം

കൊല്ലം ഫ്രണ്ട്സ് ഗ്രൂപ് കുടുംബസംഗമം

കുവൈത്ത് സിറ്റി : കൊല്ലം ഫ്രണ്ട്സ് ഗ്രൂപ്പിന്റെ കുടുംബസംഗമം മംഗഫ് ഡിലൈറ്റ് ഹാളില്‍ നടന്നു. ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫാ.

ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാലു തോമസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആനന്ദരാജ് സംഘടനാപ്രവര്‍ത്തനം വിവരിച്ചു. സംഘടന രൂപവത്കരിക്കുന്നതിന് നേതൃത്വം വഹിച്ച ഷാലു തോമസിനെയും ബിന്ദു ആര്‍.എസിനെയും അനുമോദിച്ചു.

പൊതുസമ്മേളനത്തില്‍ ഷാനവാസ് ബഷീര്‍, ബിനോയ് ചന്ദ്രന്‍, രാജന്‍ തോട്ടത്തില്‍, സോബി ജോര്‍ജ്, മനോജ് കോന്നി, രതീഷ് രവി, സക്കീര്‍ പുത്തന്‍ പാലം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജിനു സ്വാഗതവും ട്രഷറര്‍ ഇട്ടിച്ചന്‍ ആന്റണി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular