Wednesday, April 24, 2024
HomeKeralaചന്ദനത്തടികള്‍ എത്തിച്ച്‌ രൂപമാറ്റം വരുത്തി വില്‍പന ചെയ്യുന്ന സംഘം പിടിയില്‍: 10 കിലോയിലധികം ചന്ദനം പിടികൂടി

ചന്ദനത്തടികള്‍ എത്തിച്ച്‌ രൂപമാറ്റം വരുത്തി വില്‍പന ചെയ്യുന്ന സംഘം പിടിയില്‍: 10 കിലോയിലധികം ചന്ദനം പിടികൂടി

ലപ്പുറം : കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട .മഞ്ചേരി കോട്ടുപാറ സ്വദേശി അലവിക്കുട്ടി, ഏറ്റുമാനൂര്‍ സ്വദേശി സന്തോഷ് എന്നിവരെയാണ് 10.2 കിലോഗ്രാം ചന്ദവനുമായി പിടികൂടിയത്.
അന്താരാഷ്‌ട്ര വിപണിയില്‍ മൂല്യം കൂടുതലുള്ള ചന്ദനമരത്തടികള്‍ എത്തിച്ച്‌ രൂപമാറ്റം വരുത്തി വില്‍പന നടത്തുന്ന കള്ളക്കടത്ത് സംഘം കേരളത്തില്‍ സജീവമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് രണ്ടംഗസംഘത്തെ പിടികൂടിയത്. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാപകമായി ചന്ദനം കടത്തുന്നതെന്നും കണ്ടെത്തിയിരുന്നു. ആഡംബര കാറിന്റെ പിന്‍ സീറ്റിന് അടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം.

ചന്ദനത്തടി രൂപമാറ്റം നടത്തിയാണ് സംഘം വില്‍പന നടത്തുക. മോങ്ങാത്തെ ഒരാള്‍ക്ക് കൈമാറാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. നാഗര്‍ കോവിലില്‍ നിന്നാണ് ചന്ദനമെത്തിച്ചതെന്നും മഞ്ചേരിയിലേക്കാണ് ചന്ദനം കൊണ്ടുപോകുന്നതെന്നും പ്രതികള്‍ വ്യക്തമാക്കി. തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular