Thursday, April 18, 2024
HomeKerala40 ലിറ്റര്‍ വിദേശമദ്യവുമായി പിടിയില്‍

40 ലിറ്റര്‍ വിദേശമദ്യവുമായി പിടിയില്‍

മൂന്നാര്‍ : വില്‍പനക്കായി ആഡംബര കാറില്‍ കൊണ്ടുപോയ 40 ലിറ്റര്‍ വിദേശമദ്യവുമായി മാങ്കുളം സ്വദേശി അറസ്റ്റില്‍.
പെരുമ്ബന്‍കുത്ത് ഇറകുളത്ത് വീട്ടില്‍ എയ്ഞ്ചല്‍ റോയ് എന്ന 44-കാരനെയാണ് എക്സൈസ് സംഘം മൂന്നാര്‍ ബൈപാസില്‍വെച്ച്‌ പിടികൂടിയത്. മൂന്നാറിലെ സര്‍ക്കാര്‍ മദ്യവില്പന ശാലയില്‍നിന്ന് പലതവണയായി വാങ്ങിയ മദ്യം മാങ്കുളത്ത് ചില്ലറ വില്പനക്കായി കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular