Thursday, March 28, 2024
HomeUSAബൈഡന്റെ ഉറപ്പെല്ലാം ജലരേഖ മാത്രമായി മാറുന്നു; ബാങ്കുകളുടെ ഓഹരികൾ ഇടിഞ്ഞു തുടങ്ങി

ബൈഡന്റെ ഉറപ്പെല്ലാം ജലരേഖ മാത്രമായി മാറുന്നു; ബാങ്കുകളുടെ ഓഹരികൾ ഇടിഞ്ഞു തുടങ്ങി

രണ്ടു യുഎസ് ബാങ്കുകളുടെ തകർച്ചയെ തുടർന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നൽകിയ ഉറപ്പുകൾ വിപണിയിൽ ഉണ്ടായ അസ്വസ്ഥതയ്ക്കു അയവു വരുത്താൻ തെല്ലും സഹായിച്ചിട്ടില്ലെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റു ചെറു ബാങ്കുകളും വീഴും എന്ന ആശങ്ക നിലനിൽക്കയാണ്.

തകർച്ച ഒഴിവാക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരണം എന്ന ആവശ്യം ഉന്നയിച്ച ഹാർഗ്രീവ്സ് ലാൻസ്‌ഡൗണിൽ ധന-വിപണി മേധാവിയായ സൂസന്ന സ്ട്രീറ്റർ പറയുന്നത് നിലവിലുള്ള സംവിധാനം പരാജയമാണ് എന്നു തന്നെയാണ് ഉദ്ദേശിച്ചതെന്നാണ്. യുഎസ് സമ്പദ് വ്യവസ്ഥയുടെ ഒരു ചെറു കോണിലാണ് തകർച്ച ഉണ്ടായതെങ്കിലും അതിന്റെ പ്രത്യാഘാതം പടരുന്നു എന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

സാമാന്യം ധീരമായ നടപടിയാണ് സർക്കാർ ഏജൻസികൾ എടുത്തതെന്നു  സൂസന്ന സ്ട്രീറ്റർ പറഞ്ഞു. പക്ഷെ എന്നിട്ടും ജീർണത തുടരുന്നു എന്ന ആശങ്ക ഉള്ളതിനാൽ വോൾ സ്ട്രീറ്റിൽ വലിയ ബാങ്കുകൾക്ക് ഇടിവുണ്ടായി. വെൽസ് ഫാർഗോ 7.5% വീണു. സിറ്റിഗ്രൂപ്പിനു 6% ഇടിവുണ്ടായി. ബാങ്ക് ഓഫ് അമേരിക്കയ്ക്ക് ഏഴും.

ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്ക്, വെസ്റ്റേൺ അലയൻസ് ബാൻകോർപ്, പാക്‌വെസ്റ് ബാൻകോർപ് തുടങ്ങിയ ചെറുകിടക്കാർക്കു ഉണ്ടായ ഓഹരി തകർച്ച സൂചപ്പിക്കുന്നത് കടുത്ത ആശങ്കയിൽ നിക്ഷേപകർക്ക് ധൈര്യം ചോരുന്നു എന്നതാണ്.

നിക്ഷേപകരുടെ പണം സംരക്ഷിക്കുമെന്നു തിങ്കളാഴ്ച ബൈഡൻ പറഞ്ഞു. ബാങ്ക് മാനേജ്‌മെന്റിനെ പിരിച്ചു വിടും.  സർക്കാർ സംവിധാനത്തിന്റെ ഭാഗമായി മാറിയ ബാങ്കിൽ അവർക്കു ജോലി ചെയ്യാൻ അനുമതിയില്ല.

“ഇതാണ് മുതലാളിത്ത വ്യവസ്ഥിതി,” അദ്ദേഹം പറഞ്ഞു.

ബാങ്കുകൾ തകർന്നതിന്റെ പിഴ നികുതിദായകരിൽ നിന്ന് ഈടാക്കുന്ന പ്രശ്നമില്ലെന്നു പ്രസിഡന്റ് പറഞ്ഞു. ഡെപ്പോസിറ്റ് ഇൻഷുറൻസ് നിന്നു  പണം വരും.

ഈ തകർച്ച യുഎസ് വിപണിയിൽ ഒതുങ്ങുന്നില്ല. ലണ്ടനിൽ സ്റ്റാൻ ചാർട്ട് ഓഹരി 6%, ബാർക്ലെയ്‌സ് 5% എന്നിങ്ങനെ വീണു. ‘ദ ഗാർഡിയൻ’ പറയുന്നത് യുഎസ് മാന്ദ്യം ആരംഭിക്കാൻ പോകുന്നു എന്ന ആശങ്കയാണ് ഏറ്റവും മുന്നിട്ടു നിൽക്കുന്നത് എന്നാണ്.

2008ൽ വാഷിംഗ്‌ടൺ മ്യൂച്ചൽ ഫണ്ട് തകർന്ന ശേഷം യുഎസ് കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. യുകെയിൽ ഇരുനൂറിലേറെ കമ്പനികൾ സിലിക്കൺ വാലി  ബാങ്ക് പൊളിഞ്ഞതു കൊണ്ടു വെള്ളത്തിലാകും എന്ന് ‘ഇൻഡിപെൻഡന്റ്’ പത്രം പറയുന്നു. സാങ്കേതിക കമ്പനികളാണ് പ്രധാന ഇരകൾ.

നിക്ഷേപകരെ അല്ലാതെ, ബാങ്കുകളെ രക്ഷിക്കില്ലെന്നു യുഎസ് അധികൃതർ പറയുന്നുണ്ട്.

Biden’s assurances fail to halt slide in banking sector

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular