Thursday, March 28, 2024
HomeKeralaബ്രഹ്മപുരം തീപിടിത്തം: മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്

ബ്രഹ്മപുരം തീപിടിത്തം: മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്

തിരുവനന്തപുരം : ബ്രഹ്മപുരം തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും.

തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതിയും ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിഷപ്പുക സൃഷ്ടിച്ച പ്രശ്നങ്ങളും സംബന്ധിച്ച്‌ മുഖ്യമന്ത്രി വിശദീകരിക്കും.

കഴിഞ്ഞ രണ്ട് ദിവസം വിഷയം നിയമസഭയെ പിടിച്ചുകുലുക്കിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular