Wednesday, April 24, 2024
HomeIndiaഡല്‍ഹിയില്‍ പഴയ മദ്യനയം 6 മാസത്തേക്ക് കൂടി നീട്ടി

ഡല്‍ഹിയില്‍ പഴയ മദ്യനയം 6 മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാര്‍ പഴയ മദ്യനയം ആറ് മാസത്തേക്ക് കൂടി നീട്ടി. പുതിയ നയം ഉടന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ ആറ് മാസങ്ങളില്‍ അഞ്ച് ഡ്രൈ ഡേകള്‍ ഉണ്ടാകും.

ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുതിയ മദ്യനയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31ന് പിന്‍വലിച്ചിരുന്നു. 2021-22 വര്‍ഷത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മദ്യനയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്സേന സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular