Friday, March 24, 2023
HomeGulfസൗദികളുടെ കാരുണ്യം: രണ്ട് കോടി രൂപ നല്‍കി അവാദേശ് ശേഖറിനെ ജയില്‍നിന്ന് മോചിപ്പിച്ചു

സൗദികളുടെ കാരുണ്യം: രണ്ട് കോടി രൂപ നല്‍കി അവാദേശ് ശേഖറിനെ ജയില്‍നിന്ന് മോചിപ്പിച്ചു

മ്മാം : സൗദി പൗരന്മാരുടെ കാരുണ്യം മോചനദ്രവ്യമായി കോടതിയിലെത്തിയപ്പോള്‍ അഞ്ചര വര്‍ഷത്തിന് ശേഷം അവാദേശ് ശേഖര്‍ ജയില്‍ മോചിതനായി.

ഹാദി ബിന്‍ ഹമൂദ് അല്‍ഖഹ്ത്വാനി എന്ന സൗദി സാമൂഹികപ്രവര്‍ത്തകെന്‍റ നേതൃത്വത്തില്‍ സ്വരൂപിച്ച രണ്ട് കോടി രൂപക്ക് തുല്യമായ തുക കോടതിയില്‍ കെട്ടിവെച്ച്‌ ചൊവ്വാഴ്ചയാണ് 52കാരനായ ഈ യു.പി ബീജാപൂര്‍ സ്വദേശിയെ റിയാദിന് സമീപം അല്‍ഹസാത്ത് ജയിലില്‍നിന്ന് മോചിപ്പിച്ചത്.

ജയിലില്‍നിന്ന് പുറത്തിറങ്ങിയ അവാദേശ് ശേഖറിനെ ഹാദി ബിന്‍ ഹമൂദ് സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇന്ത്യയിേലക്ക് മടങ്ങാന്‍ ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. അതുവരെ റിയാദില്‍നിന്ന് 265 കിലോമീറ്ററകലെയുള്ള അല്‍റനീം ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് അല്‍റനീം ഗ്രാമത്തിലെത്തുമ്ബോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം വരവേല്‍പ്പുമായി ഒത്തുകൂടിയിരുന്നു.

സ്വദേശികളായ നാലുപേര്‍ മരിച്ച വാഹനാപകട കേസിലാണ് ഇയാള്‍ പ്രതിയായി ജയിലില്‍ അടയ്ക്കപ്പെട്ടത്. റിയാദ്-ത്വാഇഫ് റോഡില്‍ അല്‍ ഖുവയ്യ പട്ടണത്തിന് സമീപം അല്‍ഹസാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അഞ്ചര വര്‍ഷം മുമ്ബ് ഈ അപകടം.

വെള്ള വിതരണ ലോറി ഓടിക്കലായിരുന്നു ഇയാളുടെ ജോലി. ഡ്രൈവിങ് ലൈസന്‍സോ ഇഖാമയോ ഇല്ലാതെയാണ് ജോലി ചെയ്തിരുന്നത്. ഒരുദിവസം വൈകീട്ട് ഒറ്റവരി പാതയിലുടെ വണ്ടിയോടിച്ചു പോകുേമ്ബാള്‍ ഒരു വളവില്‍ വെച്ച്‌ എതിരെ അതിവേഗതയിലെത്തിയ വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഒതുക്കിനിര്‍ത്തിയ ലോറിയിലേക്ക് സ്വദേശി യുവാവ് ഒടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറിയായിരുന്നു. പിക്കപ്പിലുണ്ടായിരുന്ന യുവാവും മാതാവും രണ്ട് സഹോദരിമാരും തല്‍ക്ഷണം മരിച്ചു. ഇളയ സഹോദരിക്ക് പരിക്കേറ്റു.

ലൈസന്‍സും ഇഖാമയുമില്ലാത്തതിനാല്‍ അവദേശ് ശേഖര്‍ പൂര്‍ണക്കുറ്റക്കാരനായി ജയിലില്‍ അടയ്ക്കപ്പെട്ടു. മരിച്ച നാലുപേര്‍ക്കും പരിക്കേറ്റ പെണ്‍കുട്ടിക്കുമുള്ള നഷ്ടപരിഹാരമായി വിധിച്ച തുക 9,45,000 റിയലാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ തികച്ചും നിര്‍ദ്ധനകുടുംബത്തില്‍പെട്ട അവാദേശിന് ഈ തുക സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതായിരുന്നു. തന്റെ വിധിയെപ്പഴിച്ച്‌ ജയിലില്‍ കഴിഞ്ഞുകൂടാനല്ലാതെ ഈ മനുഷ്യന് മറ്റൊന്നിനും ആകുമായിരുന്നില്ല.

ഭാര്യ സുശീലാദേവിയും 10 മക്കളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു കൂര പോലുമുണ്ടായിരുന്നില്ല. ഇതിനിടയില്‍ അവാദേശിന്റെ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ജീവിക്കാന്‍ പോലും വഴിയില്ലാതെ അലഞ്ഞ അവാദേശിന്റെ കുടുംബം ഇദ്ദേഹത്തിന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല.

അവാദേശിന്റെ നിരപരാധിത്വം അറിയാമായിരുന്ന പൊലീസുകാരില്‍ ചിലരാണ് ഹാദി ബിന്‍ ഹമൂദ് എന്ന സ്വദേശി സാമൂഹികപ്രവര്‍ത്തകനോട് ഇക്കാര്യം പറയുന്നത്. അദ്ദേഹം ജയിലിലെത്തി അവാദേശിനെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഒരായുസ്സ് മുഴുവനും ജയലില്‍ കഴിഞ്ഞാലും ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്ത ഇയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഹാദി മുന്നിട്ടിറങ്ങിയാണ് പണം സ്വരൂപിച്ചത്.

അറബ് പരമ്ബരാഗതരീതിയില്‍ വരുന്നൊരുക്കിയാണ് ഹാദിയുടെ ഗ്രാമവാസികള്‍ അവാദേശിനെ സ്വീകരിച്ചത്. ഖമീസ് മുശൈത്തില്‍ നിന്ന് ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അഷറഫ് കുറ്റിച്ചലിെന്‍റ നേതൃത്വത്തില്‍ പ്രകാശന്‍ നാദാപുരം, അന്‍സാരി റഫീഖ്, രാധാകൃഷ്ണന്‍ പാലക്കുളങ്ങര, ഹബീബ് റഹ്മാന്‍ എന്നിവരടങ്ങുന്ന സംഘം ഹാദി ഹമൂദിനേയും അവാദേശിനേയും കാണാന്‍ ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെത്തി.

സമ്മാനങ്ങളുമായി എത്തിയ ഇവരേയും ഗ്രാമവാസികള്‍ ആഹ്ലാദപൂര്‍വമാണ് സ്വീകരിച്ചത്. ‘ഇന്ത്യ മുഴുവന്‍ എന്നോടുള്ള സ്നേഹവുമായി എെന്‍റ വീട്ടിലെത്തിയതുപോലെയാണ് ഞാന്‍ നിങ്ങളുടെ സന്ദര്‍ശനത്തെ കാണുന്നതെന്ന്’ ഹാദി ഹമൂദ് വികാരാവേശത്തോടെ പ്രതികരിച്ചതായി അഷ്റഫ് കുറ്റിച്ചല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular