Friday, July 26, 2024
HomeUSAഹണിവെൽ സി ഇ ഓ ആയി വിമൽ കപൂർ നിയമിതനായി; ജൂൺ 1 നു...

ഹണിവെൽ സി ഇ ഓ ആയി വിമൽ കപൂർ നിയമിതനായി; ജൂൺ 1 നു സ്ഥാനമേൽക്കും

അമേരിക്കൻ കൺസ്യൂമർ ടെക്ക് സ്ഥാപനമായ ഹണിവെൽ അതിന്റെ സി ഇ ഓ ആയി വിമൽ കപൂറിനെ (57) നിയമിച്ചു. 2022 ജൂലൈ മുതൽ  പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അദ്ദേഹം ജൂൺ ഒന്നിന് ഡെറിയസ് ആഡംസിക്കിനു പകരം ചുമതല ഏൽക്കും.

ആഡംസിക്ക് എക്സിക്യൂട്ടീവ് ചെയർമാൻ ആയി തുടരുമെന്ന് കമ്പനി അറിയിച്ചു.

പഞ്ചാബിൽ പട്യാലയിലെ ഥാപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങിൽ നിന്ന് എലെക്ട്രോണിക്സിൽ ബിരുദമെടുത്ത കപൂർ ഇൻസ്ട്രുമെറ്റേഷനിൽ ആണ് സ്പെഷ്യലൈസ് ചെയ്തത്. കമ്പനി ഡയറക്ടർ ബോർഡിലേക്കും അദ്ദേഹത്തെ നിയമിച്ചു.

കപൂറിന് 34 വർഷത്തെ അഗാധ പരിജ്ഞാനം ഉണ്ടെന്നു ഹണിവെൽ ചൂണ്ടിക്കാട്ടി.

നേരത്തെ അദ്ദേഹം പെർഫോമൻസ് മെറ്റൽസ് ആൻഡ് ടെക്നോളോജിസ് പ്രസിഡന്റും സി ഇ ഒയും ആയിരുന്നു.

Vimal Kapur named Honeywell CEO

RELATED ARTICLES

STORIES

Most Popular