Saturday, April 13, 2024
HomeAustraliaഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം; ബ്രിസ്ബെയ്നിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു

ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം; ബ്രിസ്ബെയ്നിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു

മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ ഓഫീസിന്‍റെ പ്രവേശനകവാടം ഉപരോധിച്ചതിനെത്തുടര്‍ന്ന് കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു. ഹിന്ദുക്കള്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു ഖലിസ്ഥാന്‍ അനുകൂലികള്‍ എത്തിയത്.

കോണ്‍സുലേറ്റിലുള്ള ഹിന്ദുക്കളായ ഉദ്യോഗസ്ഥര്‍ പരമാധികാരികളായി ചമയുകയാണെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു. ഓസ്ട്രേലിയയില്‍ തങ്ങള്‍ എങ്ങനെ ജീവിക്കണമെന്നു നിര്‍ദേശിക്കാന്‍ ഈ തെമ്മാടികളെ അനുവദിക്കരുതെന്ന് പ്രതിഷേധക്കാരിലൊരാളായ പര്‍വീന്ദര്‍സിംഗ് പറഞ്ഞു.

സിക്ക്സ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുടെ ബാനറിലാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാരെത്തിയത്.

ഓസ്ട്രേലിയയിലെ ഇന്ത്യാവിരുദ്ധ ശക്തികളെ ഇ‌ല്ലായ്മ ചെയ്യുമെന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ഉറപ്പുനല്‍കിയിരുന്നു.

കഴിഞ്ഞമാസം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിസ്ബെയ്നിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുമുന്നില്‍ ഖലിസ്ഥാന്‍ പതാകകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഓസ്ട്രേലിയയിലെ ഹൈന്ദവക്ഷേത്രങ്ങള്‍ക്കെതിരേ പലതവണ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular