Thursday, April 25, 2024
HomeIndiaഭാര്യയെയും എട്ടുവയസുകാരനായ മകനെയും കൊന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

ഭാര്യയെയും എട്ടുവയസുകാരനായ മകനെയും കൊന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

പുനെ : ഭാര്യയെയും എട്ടുവയസുകാരനായ മകനെയും കൊന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി. പുനെയിലെ അനുധ് മേഖലയിലാണ് സംഭവം.

സുദീപ്തോ ഗാംഗുലി, ഭാര്യ പ്രിയങ്ക, മകന്‍ തനിഷ്‍ക എന്നിവരാണ് മരിച്ചത്.

സുദീപ്തോയുടെ ബംഗളൂരുവിലുള്ള സഹോദരന്‍ ഇവരെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച്‌ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു. അതുപ്രകാരം സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ ഫ്ലാറ്റ് പൂട്ടിയിട്ടതായാണ് കണ്ടത്. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ദമ്ബതികളുടെ ഫോണിന്റെ ലൊക്കേഷന്‍ പരശോധിച്ച പൊലീസ് അവ ഫ്ലാറ്റില്‍ തന്നെയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ ഫ്ലാറ്റില്‍ കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുദീപ്തോയെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെയും കുഞ്ഞിനെയും മുഖത്ത് പോളിത്തീന്‍ കവര്‍ കെട്ടിയിട്ട നിലയിലുമാണ് കണ്ടത്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സോഫ്റ്റ് വെയര്‍ കമ്ബനിയിലെ ജോലി രാജിവെച്ച ശേഷം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു സുദീപ്തോ. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular