Saturday, April 20, 2024
HomeIndiaമാേദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുംമുമ്ബ് ബംഗളുരു - മൈസൂരു എക്‌സ്‌പ്രസ് വേയില്‍ കുഴികള്‍; പ്രതിഷേധം...

മാേദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുംമുമ്ബ് ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയില്‍ കുഴികള്‍; പ്രതിഷേധം ശക്തം

മൈസൂരു‌ : ഏറെ കൊട്ടിഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയില്‍ കുഴികള്‍ രൂപപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
റോഡ് മുഴുവന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് ഉദ്ഘാടനം നിര്‍വഹിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടെന്ന് ആരോപിച്ച്‌ നേരത്തേതന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച്‌ കെട്ടിയടച്ചിരിക്കുകയാണ്. ഇതുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കുഴിയടയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസംമുതല്‍ എക്‌സ്‌പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെയും പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular