Wednesday, April 24, 2024
HomeKeralaട്രെഡ് യൂണിയന്‍ തീവ്രവാദം നോക്കുകൂലി നില്ക്കുമോ ഹൈക്കോടതി രണ്ടും...

ട്രെഡ് യൂണിയന്‍ തീവ്രവാദം നോക്കുകൂലി നില്ക്കുമോ ഹൈക്കോടതി രണ്ടും കല്പിച്ച്

കേരളത്തിലെ നോക്കുകൂലി എന്ന സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഇതിനാല്‍ സംസ്ഥാനത്തേക്ക് വരാന്‍ നിക്ഷേപകര്‍ ഭയപ്പെടുന്നതായും ഹൈക്കോടതി പരാമര്‍ശിച്ചു. കൊല്ലം സ്വദേശിയായ ഡി കെ സുന്ദരേശന്‍ നോക്കുകൂലിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

കൊല്ലത്ത് ഒരു ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകള്‍ ഹര്‍ജിക്കാരനെ ഭീഷണിപ്പെടുത്തുകയും സിമന്റ് അടക്കമുള്ള സാധനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഡി കെ സുന്ദരേശന്‍ എത്തുന്നത്.

നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ഉത്തരവിട്ടു. തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടു തൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular